പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കു​ന്നു
Sunday, September 26, 2021 9:49 PM IST
ക​രു​വാ​ര​കു​ണ്ട്: വി​ശ്ര​മ​മി​ല്ലാ​ത്ത ജോ​ലി​ക്കി​ട​യി​ലും സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ നാ​ൽ​പ്പാ​മ​രം ന​ട്ടു പ​രി​പാ​ലി​ക്കു​ക​യാ​ണ് ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ. ഈ ​മാ​സം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന എ​സ്ഐ കെ.​എ​ഫ്.​ബാ​വ​യോടു​ള്ള ബ​ഹു​മാ​ന​സൂ​ച​ക​മാ​യാ​ണ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ നാ​ൽ​പ്പാ​മ​രം ന​ട്ട് പ​രി​പാ​ലി​ക്കു​ന്ന​ത്. അ​ത്തി, ഇ​ത്തി, അ​ര​യാ​ൽ, പേ​രാ​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന നാ​ൽ​പ്പാ​മ​ര​മാ​ണ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ന​ട്ട് പ​രി​പാ​ലി​ക്കു​ന്ന​ത്.
ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ കൂ​ടു​ത​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കു​ക​യാ​ണ് ഉ​ദ്ദേ​ശ​മെ​ന്ന് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മ​നോ​ജ് പ​റ​യ​റ്റ പ​റ​ഞ്ഞു. ഭാ​ര​തീ​യ ഒൗ​ഷ​ധ സ​സ്യ​പ​രി​പാ​ല​ന സ​മി​തി സെ​ക്ര​ട്ട​റി ഷെ​രീ​ഫ് പാ​റ​ലാ​ണ് നാ​ൽ​പ്പാ​മ​രം ന​ൽ​കി​യ​ത്. പ​ച്ചി​ല ത​ണ​ൽ ഹ​രി​ത സ്നേ​ഹ സ​മി​തി സെ​ക്ര​ട്ട​റി ഹു​മ​യൂ​ണ്‍ ക​ബീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​പി.​ജ​സീ​റ എ​ന്നി​വ​രും പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചു.