നി​ല​ന്പൂ​ർ റെ​യി​ൽ​വേ​യോ​ടു​ള്ള അ​വ​ഗ​ണ​നയ്​ക്കെ​തി​രേ റി​ലേസ​മ​രം തു​ട​ങ്ങി
Sunday, September 26, 2021 1:24 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ റെ​യി​ൽ​വേ​യോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കെ​തി​രെ നി​ല​ന്പൂ​ർ-​മൈ​സൂ​രു റെ​യി​ൽ​വേ ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​ലേ സ​മ​രം തു​ട​ങ്ങി. മു​ക്ക​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്പി​ൽ ന​ട​ക്കു​ന്ന സ​മ​രം പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ റെ​യി​ൽ​വേ​യോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കെ​തി​രെ ഒ​രു​മി​ച്ചു​ള്ള സ​മ​ര​മാ​ണ് വേ​ണ്ട​തെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നേ​യും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളേ​യും മ​റ്റു സം​ഘ​ട​ന​ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി കൂ​ട്ടാ​യ പ​രി​ശ്ര​മം ഉ​ണ്ടാ​വ​ണ​മെ​ന്നും സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ​യു​ടേ​യും കേ​ന്ദ്ര സ​ർ​ക്കാ​രിന്‍റേതു​മ​ട​ക്ക​മു​ള്ള ശ്ര​ദ്ധ ല​ഭി​ക്കാ​ൻ ഷൊ​ർ​ണൂ​രെ​ത്തി തീ​വ​ണ്ടി ത​ട​യ​ല​ട​ക്ക​മു​ള്ള സ​മ​ര​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യേ​ണ്ടി വ​രു​മെ​ന്നും എം​എ​ൽ​എ ആ​ഹ്വാ​നം ചെ​യ്തു. ക​ർ​മ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ യു.​ന​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഡോ.​ബി​ജു നൈ​നാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പി.​മേ​നോ​ൻ, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സ്ക​റി​യ ക്നാം​തോ​പ്പി​ൽ, ന​ഗ​ര​സ​ഭാം​ഗം പാ​ലോ​ളി മ​ഹ്ബൂ​ബ്, സി.​എ​ച്ച്.​ഇ​ഖ്ബാ​ൽ, ഹം​സ കു​രി​ക്ക​ൾ, ജോ​ഷ്വോ കോ​ശി, റ​ഹ്മ​ത്തു​ള്ള മൈ​ലാ​ടി, ബി​നോ​യി പാ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യോ​ട് റെ​യി​ൽ​വേ തു​ട​രു​ന്ന അ​നാ​സ്ഥ​ക്കെ​തി​രെ 10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന റി​ലേ സ​ത്യാ​ഗ്ര​ഹ സ​മ​ര​മാ​ണ് നി​ല​ന്പൂ​ർ റെ​യി​ൽ​വേ ക​ർ​മ​സ​മി​തി ന​ട​ത്തു​ന്ന​ത്. നി​ല​ന്പൂ​ർ പാ​ത​യോ​ടു​ള്ള റെ​യി​ൽ​വേ​യു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, കോ​ട്ട​യം-​നി​ല​ന്പൂ​ർ എ​ക്സ്പ്ര​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ക, കോ​വി​ഡി​ന് മു​ന്പു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും പു​ന​രാ​രം​ഭി​ക്കു​ക, നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ ച​ര​ക്ക് ഗ​താ​ഗ​തം ആ​രം​ഭി​ക്കു​ക, നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യു​ടെ വൈ​ദ്യു​തീ​ക​ര​ണം ആ​രം​ഭി​ക്കു​ക, നി​ല​ന്പൂ​രി​ൽ നി​ന്ന് കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് നേ​രി​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക, നി​ല​ന്പൂ​രി​ൽ നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്കു​ള്ള രാ​ജ്യ​റാ​ണി​യു​ടെ സ​ർ​വീ​സ് തി​രു​വ​ന​ന്ത​പു​രം-​നാ​ഗ​ർ​കോ​വി​ൽ വ​രെ നീ​ട്ടു​ക, റെ​യി​ൽ​വേ​യു​ടെ വി​സ്റ്റാ​ഡം ടൂ​റി​സ്റ്റ് കോ​ച്ച് നി​ല​ന്പൂ​രി​ലേ​ക്കും അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി, അ​ബ്ദു​ൾ സ​മ​ദ് സ​മ​ദാ​നി എം.​പി, എം​എ​ൽ​എ​മാ​രാ​യ എ.​പി.​അ​നി​ൽ കു​മാ​ർ, ന​ജീ​ബ് കാ​ന്ത​പു​രം, അ​ബ്ദു​ൾ ഹ​മീ​ദ്, മു​ൻ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്.ജോ​യി, സം​സ്കാ​ര സാ​ഹി​തി ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലെ സ​ത്യ​ഗ്ര​ഹ​സ​മ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഐ​ക്യ​ദാ​ർ​ഢ്യം
പ്ര​ഖ്യാ​പി​ച്ചു
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ-​മൈ​സൂ​ർ റെ​യി​ൽ​വേ ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.
നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ തീ​വ​ണ്ടി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണം എ​ന്നാ​വ​ശ്യ​വു​മാ​യി രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നാ​ണ് റി​ലേ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്ന​ത്.
മൂ​ർ​ഖ​ൻ മാ​നൂ, ഷി​ബു പു​ത്ത​ൻ​വീ​ട്ടി​ൽ, ഷെ​ഫീ​ഖ് മ​ണ​ലൊ​ടി, ടി.​എം.​എ​സ്.​ആ​സി​ഫ്, എം.​എം.​അ​ഖി​ൽ, റെ​നീ​ഷ് ക​വാ​ട്, നി​സാ​ർ ആ​ലു​ങ്ങ​ൽ, ഇ.​എ​സ.്മു​ജീ​ബ്, സു​രേ​ഷ് പാ​ത്തി​പ്പാ​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.