മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് വീ​ൽചെ​യ​റു​ക​ൾ ന​ൽ​കി
Sunday, September 26, 2021 1:24 AM IST
മ​ഞ്ചേ​രി: അ​റി​വി​ൻ നി​ലാ​വ് 500-ാം മ​ജ്ലി​സി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​ക​ളി​ൽ ആ​ദ്യ​പ​ദ്ധ​തി​യാ​യ വീ​ൽ ചെ​യ​ർ സ​മ​ർ​പ്പ​ണം ഇ​ന്ന​ലെ രാ​വി​ലെ 11നു ​മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ന​ട​ന്നു. ഉ​സ്താ​ദ് സ​ഫു​വാ​ൻ സ​ഖാ​ഫി പ​ത്ത​പ്പി​രി​യം, അ​റി​വി​ൻ നി​ലാ​വ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എം.​എ.​അ​ബ്ദു​ൾ ല​ത്തീ​ഫ് മ​ഖ്ദൂ​മി എ​ന്നി​വ​ർ 11 വീ​ൽ ചെ​യ​റു​ക​ൾ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ർ​എം​ഒ ഡോ.​വി.​അ​ബ്ദു​ൽ ജ​ലീ​ൽ, ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ഷീ​ന എ​ന്നി​വ​ർ​ക്ക് കൈ​മാ​റി.
​സ്വൈ​എ​സ് സാ​ന്ത്വ​നം കോ​ഡി​നേ​റ്റ​ർ യു.​ടി.​എം.​ഷ​മീ​ർ പു​ല്ലൂ​ർ, അ​ൻ​വ​ർ, വീ​രാ​ൻ​കു​ട്ടി, എം.​പി.​മു​ജീ​ബ്, അ​ബ്ബാ​സ് ഹാ​ജി എ​ന്നി​വ​ർ​ക്കൊ​പ്പം ട്രോ​മോ കെ​യ​ർ, സ്വാ​ന്ത​നം, അ​റി​വി​ൻ നി​ലാ​വ് പ്ര​വ​ർ​ത്ത​ക​രും സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. മു​ഴു​വ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ്, ജി​ല്ലാ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും വീ​ൽ​ചെ​യ​റു​ക​ൾ ന​ൽ​കു​മെ​ന്നും ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.