കോ​വി​ഡ് വ്യാ​പ​നം: ജി​ല്ല​യി​ൽ ആ​റ് വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന​നി​യ​ന്ത്ര​ണം
Sunday, September 26, 2021 1:24 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് 19 രോ​ഗ​നി​ർ​വ്യാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​തി​വാ​ര ഇ​ൻ​ഫ​ക്ഷ​ൻ പേ​പ്പു​ലേ​ഷ​ൻ റേ​ഷ്യോ അ​ടി​സ്ഥാ​ന​മാ​ക്കി ആ​റ് ഗ്രാ​മപ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.
പ്ര​തി​വാ​ര ഇ​ൻ​ഫ​ക്ഷ​ൻ പേ​പ്പു​ലേ​ഷ​ൻ റേ​ഷ്യോ 10ൽ ​കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2005 ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം 26(2), 30(2),(5), 34 എ​ന്നി​വ പ്ര​കാ​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച (2021 സെ​പ്റ്റം​ബ​ർ 26) മു​ത​ൽ ഒ​രാ​ഴ്ച തു​ട​രു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ.​പ്രേം​കു​മാ​ർ വ്യ​ക്ത​മാ​ക്കി.
പ്ര​തി​വാ​ര രോ​ഗ​ബാ​ധ ജ​ന​സം​ഖ്യാ റേ​ഷ്യോ 10ൽ ​കൂ​ടു​ത​ലാ​യ​തി​നെ തു​ട​ർ​ന്ന് ക​ർ​ശ​ന ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ: കീ​ഴു​പ​റ​ന്പ് - വാ​ർ​ഡ് - ഒ​ന്ന് (അ​രി​യാ​ണി​പ്പൊ​റ്റ), മാ​റ​ഞ്ചേ​രി - വാ​ർ​ഡ് - 13 (മു​ക്കാ​ല), മൂ​ർ​ക്ക​നാ​ട് - വാ​ർ​ഡ് - ര​ണ്ട് (കൊ​ള​ത്തൂ​ർ കു​റു​പ്പ​ത്താ​ൽ), വാ​ർ​ഡ് - 16 (വെ​ങ്ങാ​ട് പ​ള്ളി​പ്പ​ടി)
പെ​രു​മ​ണ്ണ ക്ലാ​രി - വാ​ർ​ഡ് - ര​ണ്ട് (കോ​ഴി​ച്ചെ​ന), പു​ലാ​മ​ന്തോ​ൾ - വാ​ർ​ഡ് - മൂ​ന്ന് (ചേ​ല​ക്കാ​ട്).
ജി​ല്ല​യി​ൽ 1,200
പേ​ർ​ക്ക് കോ​വി​ഡ്
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച 1,200 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. 12.62 ശ​ത​മാ​ന​മാ​ണ് കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ജി​ല്ല​ക്ക് ആ​ശ്വാ​സ​മാ​യി 1,397 പേ​ർ ശ​നി​യാ​ഴ്ച രോ​ഗ​മു​ക്ത​രാ​യ​താ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ വി​ദ​ഗ്ധ​പ​രി​ച​ര​ണ​ത്തി​ന് ശേ​ഷം രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം ജി​ല്ല​യി​ൽ 5,26,727 പേ​രാ​യി. നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​ർ വ​ർ​ധി​ക്കു​ന്ന സ്ഥി​തി ജി​ല്ല​യി​ൽ തു​ട​രു​ക​യാ​ണ്. ശ​നി​യാ​ഴ്ച വൈ​റ​സ്ബാ​ധി​ത​രാ​യ​വ​രി​ൽ 1,143 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ്ബാ​ധ.24 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 33 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നി​ന്ന് തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 48,368 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 16,005 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
വാ​ക്സി​ൻ വി​ത​ര​ണം
പു​രോ​ഗ​മി​ക്കു​ന്നു
മ​ല​പ്പു​റം: ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് വ​രെ 35,34,522 ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു. ഇ​തി​ൽ 26,63,226 പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 8,71,296 പേ​ർ​ക്ക് ര​ണ്ട് ഘ​ട്ട വാ​ക്സി​നു​ക​ളു​മാ​ണ് ന​ൽ​കി​യ​ത്.
നി​ല​വി​ൽ 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​ൻ വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.