ക്ഷേ​ത്ര​ ക​വ​ർ​ച്ചാ കേ​സ്: തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Sunday, September 26, 2021 1:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ത്തൂ​ർ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​വും ഓ​ഫീ​സും കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പെ​രി​ന്ത​ൽ​ണ്ണ പ​ട്ടാ​ന്പി റോ​ഡി​ലെ വെ​ള്ളാ​ട്ട് പു​ത്തൂ​ർ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​വും ഓ​ഫീ​സ് റൂ​മും കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം നടത്തിയ കേസിലെ പ്ര​തി പാ​ല​ക്കാ​ട് വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി മാ​ട​വ​ന വീ​ട്ടി​ൽ വി​ശ്വ​നാ​ഥ​ൻ എ​ന്ന മം​ഗ​ലംഡാം ​വി​ശ്വ​നാ​ഥ​ൻ(48) എ​ന്ന​യാ​ളെയാണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തിയത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഏ​പ്രി​ൽ 13നു ​രാ​ത്രി വെ​ള്ളാ​ട്ട് പു​ത്തൂർ ക്ഷേ​ത്ര ഭ​ണ്ഡാ​രം ത​ക​ർ​ത്തും ക്ഷേ​ത്ര ഓ​ഫീ​സ് റൂം ​പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്നു അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 33000 രൂ​പ പ്ര​തി മോ​ഷ്ടി​ച്ചു കൊ​ണ്ട് പോ​യി​രു​ന്നു. തു​ട​ർ​ന്ന് ക്ഷേ​ത്ര ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​തി​യെ പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മോ​ഷ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ ആ​ഴ്ച വി​ശ്വ​നാ​ഥ​നെ അ​റ​സ്റ്റ് ചെ​യ്തു ആ​ല​ത്തൂ​ർ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ട​പ്പി​നാ​യി കൊ​ണ്ടു വ​ന്നു. പ്ര​തി​ക്ക് പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ കേ​സു​ക​ളു​ണ്ട്.

പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എഎ​സ്ഐ രാ​ജേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കൈ​ലാ​സ്, ഷ​ജീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.