മാ​വോ​യി​സ്റ്റ് ഉ​സ്മാ​നെ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ലേ​ക്കു മാ​റ്റി
Saturday, September 25, 2021 1:03 AM IST
മ​ഞ്ചേ​രി: പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടി​ക്കാ​ട് വ​ച്ച് പി​ടി​യി​ലാ​യ മാ​വോ​യി​സ്റ്റ് തു​വ്വൂ​ർ ചെ​ന്പ്ര​ശേ​രി സി.​പി. ഉ​സ്മാ​ൻ (35)നെ ​ഇ​ന്ന​ലെ മ​ഞ്ചേ​രി യു​എ​പി​എ സ്പെ​ഷ​ൽ കോ​ട​തി വി​യ്യൂ​ർ ജ​യി​ലി​ലെ അ​തീ​വ സു​ര​ക്ഷാ സെ​ല്ലി​ലേ​ക്ക് മാ​റ്റി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ഇ​ക്ക​ഴി​ഞ്ഞ 15ന് ​ഉ​സ്മാ​നെ ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു.
പ​ത്തു​ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ന​ലെ ഉ​സ്മാ​നെ എ​ടി​എ​സ് സം​ഘം മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് ജ​ഡ്ജ് എ​സ്. മു​ര​ളീ​കൃ​ഷ്ണ പ്ര​തി​യെ വി​യ്യൂ​ർ അ​തീ​വ​സു​ര​ക്ഷാ ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത് ഉ​ത്ത​ര​വാ​യ​ത്.
അ​ല​ൻ ഷു​ഹൈ​ബ്, ത്വാ​ഹ ഫ​സ​ൽ എ​ന്നി​വ​രെ മാ​വോ​യി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചു​വെ​ന്ന കു​റ്റ​ത്തി​ന് 2016 ഫെ​ബ്രു​വ​രി 26ന് ​അ​റ​സ്റ്റി​ലാ​യ ഉ​സ്മാ​ൻ പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ലാ​ണ് ര​ണ്ടാ​ഴ്ച മു​ന്പ് എ​ടി​എ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.