തുണിക്കട കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടി
Saturday, September 25, 2021 1:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഉൗ​ട്ടി റോ​ഡി​ലെ തുണിക്കട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടി. വി​ള സ്വ​ദേ​ശി പു​തു​വ​ൻ​പു​ത്ത​ൻ​വീ​ട്ടി​ൽ ഷൈ​ജു​വി​നെ​യാ​ണ് (26) പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ, എ​സ്ഐ സി.​കെ.​നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.
13നു ​രാ​ത്രി ടെ​ക്സ്റ്റൈ​ൽസി​ന്‍റെ മു​ക​ളി​ലെ ജ​നാ​ല നീ​ക്കി അ​ക​ത്ത് ക​ട​ന്നു മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ മോ​ഷ്ടി​ച്ചു.
പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്ക് പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​ര​ള​ത്തി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും മോ​ഷ​ണ കേ​സു​ക​ളു​ണ്ട്.