ക​ട​ക​ള​ച്ചു പ്ര​തി​ഷേ​ധം
Saturday, September 25, 2021 1:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​പ്പി​ലാ​ക്കി​യ ത​ല​തി​രി​ഞ്ഞ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ ട്രാ​ഫി​ക് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​ത്രു​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് 28ന് ​ന​ട​ത്തു​ന്ന ബ​ഹു​ജ​ന​മാ​ർ​ച്ചി​നും ധ​ർ​ണാ സ​മ​ര​ത്തി​നും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു അ​ന്നേ ദി​വ​സം ഉ​ച്ച​യ്ക്ക് 12 മ​ണി വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ക​ട​ക​ളും മാ​ർ​ക്ക​റ്റു​ക​ളും അ​ട​ക്കും.
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ എ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ​ക്ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യ ടൗ​ണി​ലെ ബ​സ് സ്റ്റോ​പ്പു​ക​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നെ​തി​രേ​യു​മാ​ണ് സം​യു​ക്ത ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്. പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ അ​ന്നേ ദി​വ​സം​ ക​റു​ത്ത​കൊ​ടി കെ​ട്ടി പ്ര​തി​ഷേ​ധി​ക്കു​വാ​നും വ്യാ​പാ​ര​ഭ​വ​നി​ൽ ചേ​ർ​ന്ന മ​ർ​ച്ച​ന്‍റ്സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, സി.​പി.​മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, പി.​ടി.​എ​സ്.​മൂസു, യൂ​സ​ഫ് രാ​മ​പു​രം, ലി​യാ​ക്ക​ത്ത​ലി ഖാ​ൻ, പി.​പി.​സൈ​ത​ല​വി, വാ​ര്യ​ർ എ​സ്.​ദാ​സ്, കെ.​പി.​ഉ​മ്മ​ർ, ല​ത്തീ​ഫ് ടാ​ല​ന്‍​റ്, ഹാ​രീ​സ് ഇ​ന്ത്യ​ൻ, ഷൈ​ജ​ൽ, ഗ​ഫൂ​ർ വ​ള്ളു​രാ​ൻ, ഒ​മ​ർ, കാ​ജ മു​ഹി​യു​ദ്ദീ​ൻ, ഫ​സ​ൽ മ​ല​ബാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ക്സി​നേ​ഷ​ൻ
പൂ​ർ​ത്തി​യാ​യി

മ​ങ്ക​ട: മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ക ആ​ദി​വാ​സി കോ​ള​നി​യാ​യ വെ​ട്ടി​ലാ​ല​യി​ലെ ക​ള്ളി​ക്ക​ൽ കോ​ള​നി​യി​ലെ മു​ഴു​വ​ൻ പേ​ർ​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി. ഏ​ഴ് കു​ടും​ബ​ങ്ങ​ളി​ലാ​യി 21 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് ഡോ​സ് വാ​ക്സി​നും ന​ൽ​കി​യ​ത്. അ​ധി​കൃ​ത​ർ കോ​ള​നി​യി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഷം​സു​ദ്ദീ​ൻ, സ്റ്റാ​ഫ് ന​ഴ്സ് അ​ന്പി​ളി, എ​ൽ.​എ​ച്ച്.​എ​സ് ഷീ​ബ, ജെഎ​ച്ച്ഐ നി​തീ​ഷ്, വാ​ർ​ഡ് അം​ഗം മു​സ്ത​ഫ ക​ള​ത്തി​ൽ, ബാ​ബു മാ​ന്പ​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്.