അ​മ​ര​ന്പ​ല​ത്തെ കു​ടും​ബ​ശ്രീ ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Saturday, September 25, 2021 1:02 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ല​ത്തെ കു​ടും​ബ​ശ്രീ ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ല്ലി​ക്ക​ൽ ഹു​സൈ​ൻ നി​ർ​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ​യു​ടെ നോ​ഡ​ൽ ഓ​ഫീ​സ് കൂ​ടി​യാ​യ മാ​തൃ​കാ കു​ടും​ബ​ശ്രീ ഓ​ഫീ​സാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. കു​ടും​ബ​ശ്രീ ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് അ​മ​ര​ന്പ​ല​ത്തെ കു​ടും​ബ​ശ്രീ ഓ​ഫി​സി​നെ മാ​തൃ​കാ ഓ​ഫീ​സാ​ക്കി മാ​റ്റി​യ​ത്. നി​ല​വി​ൽ 357 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളും 13 എ​സ്‌​സി അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളും ആ​ണ് അ​മ​ര​ന്പ​ലം കു​ടും​ബ​ശ്രീ​ക്ക് കീ​ഴി​ൽ ഉ​ള്ള​ത്. 24 കോ​ടി​യോ​ളം രൂ​പ ലി​ങ്കേ​ജ് ലോ​ണ്‍ അം​ഗ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി സാ​ഗി വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. കെ​ട്ടി​ടോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ മാ​സം പി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി നി​ർ​വ​ഹി​ച്ചി​രു​ന്നു. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന അ​മ​ര​ന്പ​ലം കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ​ക്ക് സൈ​ക്കി​ൾ പ​ദ്ധ​തി, ബ്യൂ​ട്ടീ​ഷ​ൻ കോ​ഴ്സ്, ഡ്രൈ​വിം​ഗ് കോ​ഴ്സ്, ടൈ​ല​റി​ങ്, ഫാ​ഷ​ൻ ഡി​സൈ​നി​ങ്, പ്ലം​ബി​ങ് തു​ട​ങ്ങി നി​ര​വ​ധി കോ​ഴ്സു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.
കു​ടും​ബ​ശ്രീ ഹാ​ളി​ൽ വെ​ച്ച് ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മാ​യാ ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.