ജി​ല്ല​യി​ൽ 1,401 പേ​ർ​ക്ക് കോ​വി​ഡ്
Friday, September 24, 2021 12:57 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച 1,401 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. 1,591 പേ​ർ വി​ദ​ഗ്ധ പ​രി​ച​ര​ണ​ത്തി​നു ശേ​ഷം വൈ​റ​സ് വി​മു​ക്ത​രാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ ജി​ല്ല​യി​ൽ 5,23,974 പേ​ർ കോ​വി​ഡ് വി​മു​ക്ത​രാ​യി. 14.29 ശ​ത​മാ​ന​മാ​ണ് വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക്.
രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട് വൈ​റ​സ് ബാ​ധി​ത​രാ​കു​ന്ന​വ​ർ വ​ർ​ധി​ക്കു​ന്ന സ്ഥി​തി​യ്ക്ക് മാ​റ്റ​മി​ല്ല. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച 1,401 പേ​രി​ൽ 1,362 പേ​ർ​ക്കും ഇ​ത്ത​ര​ത്തി​ലാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 24 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ആ​രോ​ഗ്യമേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​യ 14 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 53,873 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.