ഉ​ദ്ഘാ​ട​ന​വും ലോ​ഗോ​പ്ര​കാ​ശ​ന​വും ന​ട​ത്തി
Friday, September 24, 2021 12:57 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് കേ​ന്ദ്ര ജ​ല വി​ഭ​വ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന​ത്തെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന​ത്ത് കു​ടി​വെ​ള്ള ല​ഭ്യ​ത​ക്കും മ​ഴ​വെ​ള്ള സം​ര​ക്ഷ​ണ​ത്തി​നു​മാ​യി ന​ട​ത്തു​ന്ന ജ​ല​ശ​ക്തി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നി​ർ​വ​ഹി​ച്ചു.
സം​സ്ഥാ​ന ചീ​ഫ് ക​മ്മീ​ഷ​ണ​ർ എം.​അ​ബ്ദു​ൽ നാ​സ​ർ, സെ​ക്ര​ട്ട​റി എം.​ജൗ​ഹ​ർ, ട്ര​ഷ​റ​ർ ഡോ.​ദീ​പ ച​ന്ദ്ര​ൻ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നും കേ​ര​ള ജ​ല വി​ഭ​വ​വ​കു​പ്പ് മു​ൻ ഡ​യ​റ​ക്ട​റും ജ​ല​ശ​ക്തി പ​ദ്ധ​തി​യു​ടെ ചീ​ഫ് അ​ഡ്വൈ​സ​റു​മാ​യ ഡോ.​വി.​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.