റാ​ങ്ക് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Friday, September 24, 2021 12:57 AM IST
രാ​മ​പു​രം: 2018-21 അ​ധ്യ​ായ​ന വ​ർ​ഷ​ത്തി​ൽ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ബി​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി, ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ജെം​സ് കോ​ള​ജി​ലെ ഹ​സ്ന ഹി​ലാ​ൽ, ഇ​ബ്ത്തി​സാം എ​ന്നീ വി​ദ്യാ​ർ​ഥി​നി​ക​ളെ അ​നു​മോ​ദി​ച്ചു. അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ ജെം​സ് കോ-​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, വൈ​സ് ചെ​യ​ർ​മാ​ൻ എം.​വാ​സു​ദേ​വ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ.​ന​വീ​ൻ മോ​ഹ​ൻ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​ന്പ​ർ പി.​ടി.​ഹം​സ, സം​ഘം സ്പെ​ഷ​ൽ ഓ​ഫീ​സ​ർ കെ.​ഗോ​പി​നാ​ഥ​ൻ, മ​റ്റു വ​കു​പ്പ് മേ​ധാ​വി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
ര​ണ്ട് ഒ​ന്നാം റാ​ങ്ക് ഉ​ൾ​പ്പെ​ടെ ഏ​ഴോ​ളം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി ജെം​സ് കോളജി​ലെ സ​മ​ർ​ത്ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഈ ​നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ​തി​ൽ അ​ങ്ങേ​യ​റ്റം ആ​ഹ്ലാ​ദി​ക്കു​ന്ന​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ഇ​ങ്ങ​നെ ഒ​രു കോ​ളേ​ജ് തു​ട​ങ്ങു​ന്ന​തി​നെ കു​റി​ച്ചു​ള്ള ആ​ലോ​ച​ന​യ്ക്ക് ത​ന്നെ കാ​ര​ണം മ​ങ്ക​ട​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ത്തെ​യും കോ​ളജി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത മി​ടു​ക്ക​രാ​യ വി​ദ്യാ​ർഥിക​ളു​ടെ സ​ങ്ക​ട​ങ്ങ​ൾ അ​നു​ഭ​വി​ച്ച​റി​ഞ്ഞ​താ​യി​രു​ന്നു. സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​ടെ ക​ന​ത്ത ചെ​ല​വു​ക​ളു​ടെ ഭാ​ര​മി​ല്ലാ​തെ ന​മ്മു​ടെ നാ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ ഒ​രു കോ​ളേ​ജ് വേ​ണ​മെ​ന്ന എ​ന്‍റെ ചി​ന്ത​യെ ഏ​റ്റ​വു​മ​ധി​കം പി​ന്തു​ണ​ച്ച​ത് മ​ര​ണ​പ്പെ​ട്ടു​പോ​യ ത​ന്‍റെ മ​ക​ൻ അം​ജ​ത് ആ​യി​രു​ന്നു​വെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.