ല​ഹ​രി​വി​മു​ക്ത വെ​ബി​നാ​ർ ന​ട​ത്തി
Friday, September 24, 2021 12:55 AM IST
പു​ത്ത​ന​ങ്ങാ​ടി: ന​ശാ​മു​ക്ത് ഭാ​ര​ത് അ​ഭി​യാ​നും വി​മു​ക്തി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും എ​ക്സൈ​സ് വ​കു​പ്പും പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജും ഐ​ക്യു​എ​സി​യും സം​യു​ക്ത​മാ​യി ഹോ​ട്ട്ആ​ൻ​ഡ് കൂ​ൾ എ​ന്ന പേ​രി​ൽ ല​ഹ​രി​വി​മു​ക്ത വെ​ബി​നാ​ർ ന​ട​ത്തി. സി​നി​മ ക​ലാ​കാ​ര​ൻ കോ​ട്ട​യം ന​സീ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ല​പ്പു​റം ക​ള​ക്ട​ർ പ്രേം​കു​മാ​ർ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി. മു​ഖ്യാ​തി​ഥി ഋ​ഷി​രാ​ജ് സിം​ഗ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വെ​ബി​നാ​റി​ൽ ഫാ.​വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​ന്പി​ൽ (മാ​നേ​ജ​ർ) സ്വാ​ഗ​തം പ​റ​ഞ്ഞു. വി​ശി​ഷ്ടാ​തി​ഥി ഡി.​രാ​ജീ​വ് (അ​ഡീ.​എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ വി​മു​ക്തി​മി​ഷ​ൻ, കേ​ര​ള) വി​ഷ​യ​ത്തെ​കു​റി​ച്ച് പ്ര​സം​ഗി​ച്ചു.
എ​ൻ​എം​ബി​എ മ​ല​പ്പു​റം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി.​ഹ​രി​കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ന​മ്മ​ൾ ഓ​രോ​രു​ത്ത​രും എ​ടു​ക്കു​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ലൂ​ടെ മാ​ത്ര​മേ ഈ ​വി​പ​ത്തി​നെ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യൂ എ​ന്ന ആ​ഹ്വാ​ന​വും ര​ക്ഷി​താ​ക്ക​ൾ അ​വ​രു​ടെ താ​ല്പ​ര്യ​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​വാ​ൻ ശ്ര​മി​ക്കാ​തെ അ​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വ​ള​രു​വാ​ൻ അ​നു​വ​ദി​ക്കു​ക എ​ന്ന ഉ​പ​ദേ​ശ​വും ഈ ​വെ​ബി​നാ​റി​ലൂ​ടെ ഐ​ക​ക​ണ്ഠേ​ന സൂ​ചി​പ്പി​ച്ചു.