റെ​യി​ൽ​വേ​യു​ടെ അ​വ​ഗ​ണ​ന: നി​ല​ന്പൂ​ർ റെ​യി​ൽ​വേ ക​ർ​മ​സ​മി​തി റി​ലേ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്നു
Friday, September 24, 2021 12:55 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യോ​ട് റെ​യി​ൽ​വേ തു​ട​രു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രെ നി​ല​ന്പൂ​ർ റെ​യി​ൽ​വേ ക​ർ​മ​സ​മി​തി 10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്നു. സ​മ​രം ശ​നി​യാ​ഴ്ച മു​ത​ൽ തു​ട​ങ്ങു​മെ​ന്ന് നി​ല​ന്പൂ​രി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ നി​ല​ന്പൂ​ർ റെ​യി​ൽ​വേ ക​ര​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 25-ന് ​നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ൽ റി​ലേ സ​ത്യാ​ഗ്ര​ഹം ഏ​റ​നാ​ട് എം​എ​ൽ​എ. പി.​കെ. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി, അ​ബ്ദു​ൾ സ​മ​ദ് സ​മ​ദാ​നി എം​പി, എം​എ​ൽ​എ​മാ​രാ​യ എ.​പി.​അ​നി​ൽ കു​മാ​ർ, ന​ജീ​ബ് കാ​ന്ത​പു​രം, അ​ബ്ദു​ൾ ഹ​മീ​ദ്, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ജോ​യി, സം​സ്കാ​ര സാ​ഹി​തി ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലെ സ​ത്യ​ഗ്ര​ഹ​സ​മ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
നി​ല​ന്പൂ​രി​ന്‍റെ ആ​വ​ശ്യ​ത്തി​ന് മു​ന്പി​ൽ റെ​യി​ൽ​വേ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കും വ​രെ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് റെ​യി​ൽ​വേ ക​ർ​മ​സ​മി​തി​യു​ടെ തീ​രു​മാ​നം.
നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ അ​നു​വ​ദി​ച്ച ച​ര​ക്ക് തീ​വ​ണ്ടി വീ​ണ്ടും അ​ടി​യ​ന്തി​ര​മാ​യ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ഷ്വാ കോ​ശി, യു.​ന​രേ​ന്ദ്ര​ൻ, വി​നോ​ദ് പി. ​മേ​നോ​ൻ, അ​ന​സ് യൂ​ണി​യ​ൻ, റ​ഹ്മ​ത്തു​ള്ള മൈ​ലാ​ടി, ജോ​ർ​ജ് കു​ള​ക്ക​ണ്ടം എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.