മാ​ർ​ക്ക് ദാ​ന വി​വാ​ദം: സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യം ഉ​പ​രോ​ധി​ച്ചു
Thursday, September 23, 2021 12:59 AM IST
തേ​ഞ്ഞി​പ്പ​ലം: ബി​ടെ​ക് വി​ദ്യാ​ർ​ത്ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​ൻ മാ​ർ​ക്ക് ദാ​ന​ത്തി​ന് നീ​ക്ക​മെ​ന്ന വി​വാ​ദ​ത്തി​നി​ടെ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി ഭ​ര​ണ​കാ​ര്യാ​ല​യം എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​തെ ത​ന്നി​ഷ്ട​ക്കാ​ർ​ക്ക് മാ​ർ​ക്ക് ദാ​നം ന​ട​ത്തു​ന്ന കാ​ലി​ക്ക​റ്റ് വി​സി സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി പാ​ർ​ട്ടി ച​ട്ടു​ക​മാ​യി ത​രം​താ​ഴു​ക​യാ​ണെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. ന​വാ​സ് പ​റ​ഞ്ഞു.
കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വി​ദ്യാ​ർ​ത്ഥി ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രെ എം​എ​സ്എ​ഫ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സി​ൻ​ഡി​ക്കേ​റ്റ് ഉ​പ​രോ​ധ സ​മ​രം. എം​എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ബീ​ർ മു​തു​പ​റ​ന്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.