ജി​ല്ല​യി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ല​ത്തി​ലും മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ഉടൻ
Thursday, September 23, 2021 12:59 AM IST
മ​ല​പ്പു​റം: കേ​ര​ളാ പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ്‌ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ജ​ന​റ​ൽ ബോ​ഡി​യോ​ഗം ഡി​സി​സി ഓ​ഫീ​സി​ൽ ചേ​ർ​ന്നു. കെ​പി​സി​സി അം​ഗം എ​ൻ.​എ. ക​രീം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​എ​സ്. ജോ​യി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ല​യി​ലെ പ്ര​വാ​സി കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​പ്പെ​ടു​ത്തു​വാ​ൻ ജി​ല്ലാ കോ​ണ്‍​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. വി.​എ​ൻ. കു​ഞ്ഞാ​വ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല​യി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ല​ത്തി​ലും മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ എ​ത്ര​യും വേ​ഗം രൂ​പീ​ക​രി​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്തി മു​ന്നോ​ട്ട് പോ​കാ​ൻ എ​ല്ലാ ജ​നാ​തി​പ​ത്യ വി​ശ്വാ​സി​ക​ള​യ യു​വ​ജ​ന​ങ്ങ​ളും മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. മു​ൻ ജി​ല്ലാ പ്ര​വാ​സി കോ​ണ്‍​ഗ്ര​സ്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​രേ​ത​നാ​യ ല​ത്തീ​ഫ് ഹാ​ജി​യു​ടെ ഒ​ന്നാം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​സാ​ഖ് നി​ർ​വ​ഹി​ച്ചു. ജി​ല്ല​യു​ടെ ചാ​ർ​ജു​ള്ള സ്റ്റേ​റ്റ് ജ​ന.​സെ​ക്ര​ട്ട​റി സെ​ക്കീ​ർ ത​യ്യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ജ​ന​ങ്ങ​ളു​ടെ കൂ​ടെ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഒ​രു പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച വ​യ്ക്കാ​ൻ എ​ല്ലാ​വ​രും താ​യാ​റാ​വ​ണ​മെ​ന്ന് സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​ട്ടി പൊ​ന്നാ​ട് പ​റ​ഞ്ഞു. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വ​ല്ലാ​ഞ്ചി​റ ഷൗ​ക​ത്ത​ലി, പി.​സി. വേ​ലാ​യു​ധ​ൻ കു​ട്ടി, സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. അ​ല​വി, സി.​കെ. അ​ബ്ദു​ൾ സ​ലാം, മു​സ്ത​ഫ മ​ന്പാ​ട്, പി.​കെ. കു​ഞ്ഞു ഹാ​ജി, സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ ഇ​ബാ​ദാ​ജി, സു​രേ​ന്ദ്ര​ൻ അ​ഞ്ജ​ങ്ങാ​ട്, ടി. ​ജെ​യിം​സ് , ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ സു​ബൈ​ർ വീ​ന്പു​ർ, രാ​മ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.