വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, September 23, 2021 12:59 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പ​ർ ന​ഗ​ര​സ​ഭ​യി​ലെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഈ ​വ​ർ​ഷ​ത്തെ ര​ണ്ടാം​ഘ​ട്ട ക​ട്ടി​ൽ വി​ത​ര​ണ​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മൂ​ന്ന് ഘ​ട്ട​മാ​യി 501 ക​ട്ടി​ലു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​രു​നൂ​റ് ക​ട്ടി​ലു​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്ത​ത്. ച​ന്ത​ക്കു​ന്ന് ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ര​ണ്ടാം​ഘ​ട്ട ക​ട്ടി​ൽ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ യു.​കെ. ബി​ന്ദു, സ്ക​റി​യ ക്നാം​തോ​പ്പി​ൽ, അം​ഗ​ങ്ങ​ളാ​യ റ​നീ​ഷ് കു​പ്പാ​യി, ബി​ന്ദു മോ​ഹ​ൻ,അ​ടു​ക്ക​ത്ത് സു​ബൈ​ദ, ഖൈ​റു​ന്നി​സ്, റ​ഹ്മ​ത്തു​ള്ള ചു​ള്ളി​യി​ൽ, പി. ​ര​വീ​ന്ദ്ര​ൻ, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.