മൂ​ന്നി​യൂ​ർ ചു​ഴ​ലി​യി​ൽ 12 കാ​ര​ൻ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു
Wednesday, September 22, 2021 11:41 PM IST
തി​രു​ര​ങ്ങാ​ടി: സ​ഹോ​ദ​ര​നൊ​പ്പം കു​ളി​ക്കാ​ൻ പോ​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു.​മു​ന്നി​യൂ​ർ ചു​ഴ​ലി കു​ന്നു​മ്മ​ൽ സാ​ദി​ഖി​ന്‍റെ മ​ക​ൻ കു​ന്ന​ത്ത് പ​റ​ന്പ് എ​എം യു​പി സ്കൂ​ൾ ഏ​ഴാം ത​രം വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് സി​നാ​ൻ (12) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചു​ഴ​ലി പ​ള്ളി​ക്ക​ട​വി​ലാ​ണ് സം​ഭ​വം. വൈ​കു​ന്നേ​രം ക​ളി ക​ഴി​ഞ്ഞ് സ​ഹോ​ദ​ര​നോ​ടും കൂ​ട്ടു​കാ​രോ​ടു​മൊ​പ്പം ക​ട​ലു​ണ്ടി പു​ഴ​യി​ൽ ചു​ഴ​ലി പ​ള്ളി ക​ട​വി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി കു​ട്ടി​യെ കി​ട്ടി​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. ബു​ഷ്റ​യാ​ണ് മാ​താ​വ്. മു​ഹ​മ്മ​ദ് ഷാ​നി​ബ് സ​ഹോ​ദ​ര​നാ​ണ്. മൃ​ത​ദേ​ഹം തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ക​ള​ത്തി​ങ്ങ​ൽ​പാ​റ ജു​മു​അ​ത്ത് പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ സം​സ്ക​രി​ക്കും.