ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​നെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​ക്കാ​ൻ ന​ട​പ​ടി
Wednesday, September 22, 2021 1:11 AM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ ഏ​റ്റ​വും അ​ധി​കം ടൂ​റി​സം സാ​ധ്യ​ത​യു​ള്ള ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ മി​ക​ച്ച ടൂ​റി​സം കേ​ന്ദ്ര​മാ​ക്കാ​ൻ മാ​സ്റ്റ​ർ പ്ലാ​ൻ ത​യ്യാ​റാ​ക്കു​ന്നു. ഇ​തി​നാ​യി ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചാ​ലി​യാ​ർ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​നും ചേ​ർ​ന്ന് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്ന് 2800 അ​ടി ഉ​യ​ര​ത്തി​ലു​ള്ള വാ​ളം​തോ​ട്, ക​ക്കാ​ടം​പൊ​യി​ൽ മേ​ഖ​ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു കൊ​ണ്ടു​ള്ള മാ​സ്റ്റ​ർ പ്ലാ​നാ​ണ് ത​യ്യാ​റാ​ക്കു​ക. ടൂ​റി​സം കൊ​ണ്ട് ത​ദ്ദേ​ശീ​യ​ർ​ക്കു കൂ​ടി നേ​ട്ട​മു​ണ്ടാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ മാ​പ്പ് ത​യ്യാ​റാ​ക്കും. മാ​സ്റ്റ​ർ പ്ലാ​ന​നു​സ​രി​ച്ച് ടൂ​റി​സം ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ, ടൂ​റി​സം വി​ദ​ഗ്ധ സ​മി​തി എ​ന്നി​വ രൂ​പ​വ​ത്ക​രി​ക്കും. ആ​ദി​വാ​സി ടൂ​റി​സ​ത്തി​ന് പ്ര​ധാ​ന്യം ന​ൽ​കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സം ഫെ​സ്റ്റി​വെ​ൽ ന​ട​ത്താ​നും പ​ദ്ധ​തി​യു​ടെ ആ​സൂ​ത്ര​ണ​ത്തി​ന് ടൂ​റി​സം ഗ്രാ​മ​സ​ഭ സം​ഘ​ടി​പ്പി​ക്കാ​നും വി​ദേ​ശ-​ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ൾ​ക്ക് ഒ​ത്തു കൂ​ടാ​ൻ പൊ​തു ഇ​ട​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.
നാ​യാ​ടം​പൊ​യി​ൽ പു​ൽ​മേ​ട്, കോ​ഴി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം, തോ​ട്ട​പ്പ​ള്ളി ഹി​ൽ​സ്റ്റേ​ഷ​ൻ, മാ​ണി​ക്യ​ൻ മു​ടി പ​ർ​വ​തം, വെ​ണ്ണേ​ക്കോ​ട് കെ​ട്ടു​ങ്ങ​ൽ, ക​രി​ന്പാ​യ്കോ​ട്ട, ആ​ഢ്യ​ൻ​പാ​റ വെ​ള്ള​ച്ചാ​ട്ടം, മ​തി​ൽ​മൂ​ല ക​ട​വി​ൽ ബോ​ട്ടി​ങ്, എ​ര​ഞ്ഞി​മ​ങ്ങാ​ട് ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, എ​ള​ന്പി​ലാ​ക്കോ​ട് ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, അ​ക​ന്പാ​ടം ടൗ​ണ്‍ സ്ക്വ​യ​ർ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും പ​ദ്ധ​തി​ക​ളും. പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ മാ​പ്പി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ പ്ര​ചാ​ര​ണം ന​ട​ത്താ​നും പ​ദ്ധ​തി​യി​ൽ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ചാ​ലി​യാ​ർ ടൂ​റി​സം ഓ​ർ​ഗൈ​നേ​ഷ​ൻ, റി​സോ​ർ​ട്ട് ഉ​ട​മ​ക​ൾ, സം​രം​ഭ​ക​ർ, വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, അ​മ​ൽ കോ​ളേ​ജ് ടൂ​റി​സം വി​ഭാ​ഗം തു​ട​ങ്ങി​യ​വ​ർ ശി​ല്പ​ശാ​ല​യി​ൽ സ​ജീ​വ​മാ​യി ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
ശി​ല്പ​ശാ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ​ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ഹു​സൈ​ൻ രൂ​പ​രേ​ഖാ അ​വ​ത​ര​ണം ന​ട​ത്തി. ബി​ജു പോ​ൾ ടൂ​റി​സം സാ​ധ്യ​ത വി​ശ​ദീ​ക​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ തോ​ണി​യി​ൽ സു​രേ​ഷ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ര​വീ​ന്ദ്ര​ൻ, ശ​ര​ത്ത്, ചാ​ലി​യാ​ർ സ​ർ​വീ​സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ൻ​കു​ട്ടി കോ​ര​ങ്കോ​ട്, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ബീ​നാ ആ​ൻ​റ​ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, റി​സോ​ർ​ട്ട് ഉ​ട​മ​ക​ൾ, സം​രം​ഭ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.