കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ മു​ത​ലെ​ടു​പ്പ് അ​നു​വ​ദി​ക്കി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ എം​പി
Wednesday, September 22, 2021 1:11 AM IST
തേ​ഞ്ഞി​പ്പ​ലം :കേ​ര​ള​ത്തെ വ​ർ​ഗീ​യ​മാ​യി ഭി​ന്നി​പ്പി​ച്ച് മു​ത​ലെ​ടു​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം ​പി. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സെ​ന്‍റ​ർ ഫോ​ർ സ്റ്റ​ഡീ​സ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റി​ന്‍റെ നെ​ഹ്റു സെ​ക്കു​ല​ർ അ​വാ​ർ​ഡ് 2020 പ്ര​മു​ഖ ഗാ​ന്ധി​യ​ൻ മു​ൻ എം ​പി സി. ​ഹ​രി​ദാ​സി​ന് സ​മ​ർ​പ്പി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സ് വി​ട്ട് സി ​പി എ​മ്മി​ൽ ചേ​ർ​ന്ന​വ​രോ​ടൊ​പ്പം അ​വ​രു​ടെ ഉ​ടു​വ​സ്ത്രം മാ​ത്ര​മാ​ണ് പോ​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.
ചെ​യ​ർ​മാ​ൻ എ. ​കെ. അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് വി. ​എ​സ്. ജോ​യ് പൊ​ന്നാ​ട അ​ണി​യി​ച്ചു.