ഔ​ഷ​ധ​ച്ചെ​ടി​ക​ൾ ന​ട്ടു
Wednesday, September 22, 2021 1:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ളാം​കു​ളം ഔ​ഷ​ധ ഗ്രാ​മ​ത്തി​ൽ ആ​യി​രം ഔ​ഷ​ധ​ച്ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ നാ​ലാം ഘ​ട്ട​മാ​യി അ​യി​നി​ക്കു​ന്നു കോ​ള​നി​യി​ൽ ഔ​ഷ​ധ​ച്ചെ​ടി​ക​ൾ ന​ട്ടു.
പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം അ​മ്പി​ളി അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഗി​രി​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ ​ന​മ​ങ്ങാ​ട് വ​ന​മി​ത്ര യാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ തൈ​ക​ൾ ന​ൽ​കു​ന്ന​ത്. ക​സ്തൂ​രി മ​ഞ്ഞ​ൾ, രാ​മ​ച്ചം കൊ​ട​മ്പു​ളി ക​റ്റാ​ർ​വാ​ഴ, താ​ന്നി എ​ന്നി​വ​യു​ടെ തൈ​ക​ളാ​ണ് കോ​ള​നി​യി​ലെ വീ​ടു​ക​ളി​ൽ ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ അ​മൃ​തം ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ലി​ലെ ചീ​ഫ് ഫി​സി​ഷ​ൻ ഡോ. ​കൃ​ഷ്ണ​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജേ​ഷ് സം​സ്കൃ​തി, ബാ​ല​കൃ​ഷ്ണ​ൻ ആന​മ​ങ്ങാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.