ജാ​ഗ്ര​താ സ​മി​തി യോ​ഗം ചേ​ർ​ന്നു
Wednesday, September 22, 2021 1:09 AM IST
പൂ​ക്കോ​ട്ടും​പാ​ടം :അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ കൂ​റ്റ​മ്പാ​റ​യി​ൽ നി​ന്നു വ​ൻ ക​ഞ്ചാ​വ് ശേ​ഖ​രം പി​ടി​കൂ​ടി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജാ​ഗ്ര​താ സ​മി​തി യോ​ഗം ചേ​ർ​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ല്ലി​ക്ക​ൽ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വൈ​സ് പ്ര​സി​ഡ​ന്റ് അ​നി​താ രാ​ജു അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
യോ​ഗ​ത്തി​ൽ നാ​ട്ടി​ൻ പു​റ​ങ്ങ​ളെ ല​ഹ​രി വി​മു​ക്ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു. ജാ​ഗ്ര​താ സ​മി​തി വി​പു​ലീ​കരി​ക്കാ​നും തീ​രു​മാ​നി​ച്ചു.
കൂ​റ്റ​മ്പാ​റ​യി​ലെ യു​വാ​ക്ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ, യു​വ​ജ​ന സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ മ​ത പ​ണ്ഡി​ത​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് അ​യോ​ട​ൻ,
അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​ഷി​ജു​മോ​ൻ, വി.​പി.​അ​ബ്ദു​ൾ ക​രിം,ബാ​പ്പു​ട്ടി മു​സ്ലി​യാ​ർ, സ​ഫ്വാ​ൻ അ​സ്ഹ​രി, സി​ദ്ദി​ഖ് ഹ​സ​ൻ , അ​ടു​ക്ക​ത്ത് ഇ​സ്ഹാ​ക്ക്, കെ.​എം.​സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.