ഗു​ണ​നി​ല​വാ​ര സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു
Tuesday, September 21, 2021 2:00 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മു​മ്മു​ള്ളി ന​ഗ​ര കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ദേ​ശീ​യ അം​ഗീ​കാ​രം. മു​മ്മു​ളി ന​ഗ​ര കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു 86 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യാ​ണ് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്.
മ​ല​പ്പു​റ​ത്ത് വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീ​മി​ന് കൈ​മാ​റി. ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ.​റ​ഹീം, പി.​എം.​ബ​ഷീ​ർ, ഡോ.​ഷി​ബു​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.