എ​ട​പ്പ​റ്റ സാ​ഗി വി​ല്ലേ​ജ് ഡ​വ​ല​പ്പ്മെ​ന്‍​റ് പ്ലാ​ൻ പ്ര​കാ​ശ​നം
Monday, September 20, 2021 12:54 AM IST
മ​ല​പ്പു​റം: എ​ട​പ്പ​റ്റ സാ​ഗി വി​ല്ലേ​ജ് ഡ​വ​ല​പ്പ്മെ​ന്‍റ് പ്ലാ​ൻ പ്ര​കാ​ശ​ന​വും വി​വി​ധ സാ​ഗി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും എം.​പി.​അ​ബ്ദു​സ​മ​ദാ​നി എം​പി നി​ർ​വ​ഹി​ച്ചു. എ​ട​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡന്‍റ് വി.​സ​ഫി​യ​ക്ക് സാ​ഗി വി​ക​സ​ന പ​ദ്ധ​തി​യു​ടെ കോ​പ്പി ന​ൽ​കി​യാ​ണ് എം​പി പ്ര​കാ​ശ​നം ചെ​യ്ത​ത്.
പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന ര​ണ്ടാം ഘ​ട്ട ഭ​വ​ന നി​ർ​മാ​ണ അ​നു​മ​തി പ​ത്ര​വി​ത​ര​ണ​വും എം​പി നി​ർ​വ​ഹി​ച്ചു. ഇ​തോ​ടെ പി​എം​എ​വൈ ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി അ​ർ​ഹ​ത ലി​സ്റ്റ് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ത​യാ​റാ​ക്കി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട​പ്പ​റ്റ​യാ​യി മാ​റി. സാ​ഗി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​സാ​ദി കം ​അ​മൃ​ത് മ​ഹോ​ത്സ​വ​വും വാ​തി​ൽ​പ​ടി മാ​ലി​ന്യ ശേ​ഖ​ര​ണ ക്യാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​ന​വും നൈ​പു​ണ്യവി​ക​സ​ന പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും പ​രി​പാ​ടി​യി​ൽ ന​ട​ന്നു. സം​സ്ഥാ​ന ഹോ​ർ​ട്ടി​കോ​ർ​പ്പ് ന​ട​പ്പാ​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഒ​രു ഫ​ല​വൃ​ക്ഷ തോ​ട്ടം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​രി​പാ​ടി​യു​ടെ അ​ധ്യ​ക്ഷ​നാ​യ അ​ഡ്വ.​യു.​എ.​ല​ത്തീ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പി​എ​യു പ്രോ​ജ​ക്ട്് ഡ​യ​റ​ക്ട​ർ പ്രീ​തി മേ​നോ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. എ​ട​പ്പ​റ്റ സാ​ഗി പ​ദ്ധ​തി​യു​ടെ ചാ​ർ​ജ് ഓ​ഫീ​സ​ർ ഇ.​ടി.​രാ​കേ​ഷ് വി​ല്ലേ​ജ് ഡ​വ​ല​പ്പ്മെ​ന്‍റ് പ്ലാ​ൻ വി​ശ​ദീ​ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​സ​ഫി​യ, കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​കേ​ശ​വ​ദാ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.