പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മ​ന്ത്രി അ​നു​മോ​ദി​ച്ചു
Monday, September 20, 2021 12:54 AM IST
മ​ല​പ്പു​റം: താ​നൂ​ർ ഗ​വ.​ഫി​ഷ​റീ​സ് ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കാ​യി​ക​മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ൻ അ​നു​മോ​ദി​ച്ചു.
രാ​ജ്യ​ത്ത് ത​ന്നെ മി​ക​ച്ച പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം പ​ഠി​ക്കു​ന്ന സ്കൂ​ൾ മാ​ത്ര​മാ​ണെ​ന്ന് മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ൻ അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​പി.​ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യി. വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജ​യ​പ്ര​കാ​ശ്, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ പി.​മാ​യ, പ്ര​ധാ​ന​ധ്യാ​പ​ക​ൻ എ​ൻ.​എം.​സു​നി​ൽ​കു​മാ​ർ, ആ​ബി​ദ് വ​ട​ക്ക​യി​ൽ, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​ചി​ത്ര, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ എ​ൻ.​ഭാ​സ്ക​ര​ൻ, ന​സ്ല ബ​ഷീ​ർ തു​ട​ങ്ങി​യ​ർ സം​സാ​രി​ച്ചു.