ല​യ​ണ്‍​സ് ക്ല​ബ് സ്കൂ​ട്ട​ർ ന​ൽ​കി
Monday, September 20, 2021 12:54 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പോ​ളി​യോ ബാ​ധി​ച്ചു​ഒ​രു കാ​ലി​ന്‍റെ സ്വാ​ധീ​നം ന​ഷ്ട​പ്പെ​ട്ട കു​ടും​ബം പോ​റ്റു​വാ​ൻ ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന സു​ഭാ​ഷ് എ​ന്ന​യാ​ൾ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ ല​യ​ണ്‍​സ് ക്ല​ബ് 52-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു​ച​ക്ര​മു​ള്ള സ്കൂ​ട്ട​ർ ന​ൽ​കി. ജൂ​ബി​ലി റോ​ഡി​ലു​ള്ള ല​യ​ണ്‍​സ് ക്ലെ​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​രം താ​ക്കോ​ൽ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​യ​ണ്‍​സ് പ്ര​സി​ഡ​ന്‍റ് ജി.​അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ ജോ​സ് ജോ​ർ​ജ്, സോ​ണ്‍ ചെ​യ​ർ​മാ​ൻ കി​ഷോ​ർ, സെ​ക്ര​ട്ട​റി, അ​നി​ൽ ജോ​ഫി​ലി​പ്പ്, ടോ​ണി വ​ള്ളി​ക്കാ​പ്പ​ൻ, പ്ര​കാ​ശ് മേ​നോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ ചാ​രി​റ്റി ട്ര​സ്റ്റ് ന​ൽ​കു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് അ​ടു​ത്ത മാ​സം രാം​ദാ​സ് ഹോ​സ്പി​റ്റ​ലി​ൽ ഉ​ദ്്ഘാ​ട​നം ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.