വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​നു എം​എ​ൽ​എ സ്റ്റു​ഡ​ൻ​സ് ബ്രി​ഗേ​ഡി​ൽ അ​ണി​നി​ര​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ
Monday, September 20, 2021 12:52 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​തി​നാ​യി​രം​വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​മി​ക​വി​നു​ള്ള മാ​സ്റ്റ​ർ പ്ലാ​നു​മാ​യെ​ത്തി​യ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ ക്രി​യ​വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ൽ സേ​വ​ന സ​ന്ന​ദ്ധ​രാ​യി വി​ദ്യാ​ർ​ഥിക​ൾ അ​ണി​നി​ര​ന്നു. ആ​യി​രം ബ്രി​ഗേ​ഡ് എ​ന്ന വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച് പ​ദ്ധ​തി ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശി​ഫ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍​റ​റി​ൽ ന​ട​ന്ന ലീ​ഡ​ർ​ഷി​പ്പ് ട്രെ​യ്നിം​ഗ് പ്രോ​ഗ്രാ​മാ​യ ലെ​ഡ​റാ​സ്ഗോ​യി​ൽ ഇ​രു​ന്നൂ​റു വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.
ക്രി​യ​വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ന് പ്ര​തി​ഭാ​ധ​ന​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ലീ​ഡ​ർ​ഷി​പ്പ് ട്രെ​യ്നിം​ഗ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ച​ത്.
ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥിക​ൾ​ക്കാ​ണ് പ്രോ​ഗ്രാ​മി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​ത്.
ക്യാ​ന്പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്. പ്ര​മു​ഖ ട്രെ​യി​ന​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ട്രെ​യ്നിം​ഗ് പ്രോ​ഗ്രാം ന​ട​ന്ന​ത്.​
രാ​വി​ലെ 10 മ​ണി മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി വ​രെ നീ​ണ്ടു നി​ന്ന ഏ​ക​ദി​ന​പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് ന​ട​ന്ന​ത്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​ത​ല​ങ്ങ​ളി​ലും സി​വി​ൽ സ​ർ​വീ​സ് രം​ഗ​ത്തേ​ക്കും സം​രം​ഭ​ക​ത്വ രം​ഗ​ത്തേ​ക്കും വി​ദ്യാ​ർ​ഥി​ക​ളെ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് ക്രി​യ. ഇ​തി​ന് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ, സ്കോ​ള​ർ​ഷി​പ്പു​ക​ൾ എ​ന്നി​വ ഇ​തി​നോ​ടൊ​പ്പം ഉ​റ​പ്പാ​ക്കും.
പ​രി​പാ​ടി ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ പ്രേം​കു​മാ​ർ, സ​ബ് ക​ള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.