ന​റു​ക്കും​പൊ​ട്ടി​യി​ൽ കൊ​ന്പ​ന്‍റെ സാ​ന്നി​ധ്യം; നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ
Monday, September 20, 2021 12:52 AM IST
എ​ട​ക്ക​ര: മാ​മാ​ങ്ക​ര ന​റു​ക്കും​പൊ​ട്ടി​യി​ൽ കൊ​ന്പ​ന്‍റെ സാ​ന്നി​ധ്യം നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. ഒ​റ്റ​യാ​ന്‍റെ മു​ന്നി​ല​ക​പ്പെ​ട്ട ബൈ​ക്ക് യാ​ത്രി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. നെ​ല്ലി​ക്കു​ത്ത് റേ​ഞ്ചി​ന് കീ​ഴി​ലെ വ​ന​ത്തി​ൽ നി​ന്നാ​ണ് ഒ​റ്റ​യാ​ൻ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്.

വ​ഴി​ക്ക​ട​വി​ൽ നി​ന്നും ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മാ​ട​ത്തി​ങ്ങ​ൽ താ​ജു​ദ്ദീ​നാ​ണ് ആ​ന​യു​ടെ മു​ന്നി​ൽ നി​ന്നും ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ട​ത്. മാ​മാ​ങ്ക​ര ന​റു​ക്കും​പൊ​ട്ടി റോ​ഡി​ന് ന​ടു​വി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​ന​യെ വാ​ഹ​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ക​ണ്ട​താ​ണ് യു​വാ​വി​ന് തു​ണ​യാ​യ​ത്. ആ​ന​യി​റ​ങ്ങി​യ വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ർ സ്ഥ​ല​ത്തെ​ത്തി. ഇ​തി​നി​ടെ ചെ​റി​യോ​നാ​ക്ക​ൽ സു​ലൈ​ഖ​യു​ടെ വീ​ടി​ന് സ​മീ​പ​മു​ള്ള ക​മു​ക്, തെ​ങ്ങ് എ​ന്നി​വ കാ​ട്ടാ​ന ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ ബ​ഹ​ളം വെ​ച്ചാ​ണ് ആ​ന​യെ മ​ട​ക്കി​യ​യ​ച്ച​ത്. വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച ഫെ​ൻ​സി​ങ് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​താ​ണ് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വൈ​ദ്യു​തി പ്ര​വാ​ഹ​മി​ല്ലാ​ത്ത ഫെ​ൻ​സിം​ഗ് ച​വി​ട്ടി ത​ക​ർ​ത്താ​ണ് ശ​നി​യാ​ഴ്ച കാ​ട്ടാ​ന നാ​ട്ടി​ലി​റ​ങ്ങി​യ​ത്. ത​ക​ർ​ന്ന ഫെ​ൻ​സിം​ഗ് അ​ടി​യ​ന്തി​ര​മാ​യി കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും കാ​ണി​ച്ച് കോ​ണ്‍​ഗ്ര​സ് എ​ട​ക്ക​ര ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സു​നീ​ർ മ​ണ​ൽ​പാ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി​ക്ക​ട​വ് വ​നം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.