ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള പ്ര​വേ​ശ​ന​ത്തി​ന് പ്ര​യാ​സ​മെ​ന്ന്
Sunday, September 19, 2021 12:53 AM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് പ്ല​സ് വണ്‍, ബി​രു​ദ ത​ല​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ പ്ര​യാ​സ​മെ​ന്ന് ആ​ദി​വാ​സി ഐ​ക്യ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​ചി​ത്ര. ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും ഹെ​ൽ​പ്പ് ഡ​സ്ക് തു​ട​ങ്ങു​ന്ന​തി​ന് പ​ട്ടി​ക​വ​ർ​ഗ​വ​കു​പ്പ് മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും എം.​ആ​ർ.​ചി​ത്ര ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് കോ​ള​ജി​ൽ ഫീ​സ​ട​യ്ക്കാ​നും അ​ക്ഷ​യ​യി​ൽ ഫീ​സ​ട​യ്ക്കാ​നും സാ​ന്പ​ത്തി​ക-​സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ണ്ട്. കാ​ട്ടു​നാ​യ്ക്ക​ൻ, ചോ​ല​നാ​യ്ക്ക​ൻ, പ​ണി​യ തു​ട​ങ്ങി​യ ഏ​റ്റ​വും പി​ന്നോ​ക്കാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളാ​ണ് പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ഇ​ഷ്ടാ​നു​സ​ര​ണം കോ​ള​ജും കോ​ഴ്സു​ക​ളും തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​വു​ന്നി​ല്ല.​ട്രൈ​ബ​ൽ വ​കു​പ്പി​ന്‍റേ​യും എ​സ്ടി പ്ര​മോ​ട്ട​ർ​മാ​രു​ടേ​യും ശ്ര​ദ്ധ എ​ത്താ​ത്ത​ത് പ്ര​ധാ​ന കാ​ര​ണ​മാ​ണ്. ഫോ​ണ്‍ റേ​യ്ഞ്ച്, വൈ​ദ്യു​തി എ​ന്നി​വ എ​ത്താ​ത്ത മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ഈ ​പ്ര​ശ്നം രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും ഒ​രു ഹെ​ൽ​പ്പ് ഡ​സ്ക് തു​ട​ങ്ങു​ന്ന​തി​ന് പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള ആ​ദി​വാ​സി ഐ​ക്യ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചി​ത്ര ആ​വ​ശ്യ​പ്പെ​ട്ടു.