സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യി
Sunday, September 19, 2021 12:53 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലു​ൾ​പ്പ​ടെ സം​സ്ഥാ​ന​ത്ത് പു​തു​താ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ട 164 സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) യൂ​ണി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പൊ​തു​വി​ദ്യാ​ഭ്യാ​സമ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.
കു​ന്ന​ക്കാ​വ് ഗ​വ​ണ്‍​മെന്‍റ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ന​ട​ന്ന സ്കൂ​ൾ​ത​ല സ​മ​ർ​പ്പ​ണം ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സി.​സു​കു​മാ​ര​ൻ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ഗോ​വി​ന്ദ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ഇ​ൻ​സ്പ​ക്ട​ർ അ​ഷ്റ​ഫ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​ധ്യാ​പ​ക​നാ​യ രാ​ജ​ഗോ​പാ​ല​ൻ എ​ഴു​വ​ന്ത​ല എ​സ്പി​സി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ കെ.​സാ​ജു​ട്ടി, പ്ര​ൻ​സി​പ്പ​ൽ കെ.​ശ്രീ​ജി​ത്ത്, സി​പി​ഒ പി.​അ​ബ്ദു​സ​മ​ദ്, എ​സി​പി​ഒ സു​ജ വാ​സു​ദേ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​മ​ണി​ക​ണ്ഠ​ൻ പ​രി​പാ​ടി​ക്ക് ന​ന്ദി പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രാ​യ ജി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​പ്ര​ദീ​പ് കു​മാ​ർ, കെ.​കെ.​ഷെ​ല​ജ, എം.​സ​തീ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.