ലോ​ക​ഹൃ​ദ​യ​ദി​ന​ത്തി​ൽ മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ സൈ​ക്ല​ത്തോ​ണു​മാ​യി കിം​സ് അ​ൽ​ശി​ഫ
Sunday, September 19, 2021 12:53 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക​ഹൃ​ദ​യ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കിം​സ് അ​ൽ​ശി​ഫ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 26നു ​രാ​വി​ലെ 5.30ന് ​ഹൃ​ദ​യാ​രോ​ഗ്യ​സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി മെ​ഗാ സൈ​ക്ല​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.
മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ ഈ ​സൈ​ക്ല​ത്തോ​ണി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക. സൈ​ക്ല​ത്തോ​ണി​ൽ പ​ങ്കെ​ടു​ക്കാ​ൻ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യു​ടെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ 9446005072, 8281280754 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യേ​ണ്ട​താ​ണ്.​ഹൃ​ദ​യ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ൻ​ജി​യോ​ഗ്രാം, ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ചി​കി​ത്സ​ക​ൾ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി.​ഉ​ണ്ണീ​ൻ അ​റി​യി​ച്ചു.