ഗ​താ​ഗ​ത​പ​രി​ഷ്ക​ര​ണം: ആ​ക്ഷ​ൻ​ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Sunday, September 19, 2021 12:53 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സെ​പ്റ്റം​ബ​ർ ആ​റു മു​ത​ൽ ന​ട​പ്പി​ലാ​ക്കി​യ അ​ശാ​സ്ത്രീ​യ​മാ​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ൾ, ഐ​എം​എ, ബാ​ർ​കൗ​ണ്‍​സി​ൽ വി​വി​ധ മ​ത​സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, യു​വ​ജ​ന സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പു​തു​താ​യി ന​ട​പ്പി​ലാ​ക്കി​യ പ​രി​ഷ്ക്ക​ര​ണം കാ​ര​ണം ന​ഗ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ വി​ദ്യാ​ർ​ഥിക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച​ചെ​യ്യു​ക​യും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളും നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ​യും ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ.​കെ.​മു​സ്ത​ഫ ചെ​യ​ർ​മാ​നും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും എം.​എം.​സ​ക്കീ​ർ ഹു​സൈ​ൻ ട്ര​ഷ​റ​റു​മാ​യി 51 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു.
സി.​എം.​മു​സ്ത​ഫ(​വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), സി.​ടി.​നൗ​ഷാ​ദ​ലി (ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്്്) എ​ന്നി​വ​രെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും വി.​ബാ​ബു​രാ​ജ്, എ.​ആ​ർ.​ച​ന്ദ്ര​ൻ (കോ​ണ്‍​ഗ്ര​സ്), പ​ത്ത​ത്ത് ജാ​ഫ​ർ, പ​ച്ചീ​രി ഫാ​റൂ​ക്ക് (കൗ​ണ്‍​സി​ല​ർ), ചേ​രി​യി​ൽ മ​മ്മി, കൊ​ള​ക്കാ​ട​ൻ അ​സീ​സ് (ലീ​ഗ്), കെ.​മു​ര​ളി (ബി​ജെ​പി), ര​മാ​ഷ് കോ​ട്ടാ​യ​പു​റ​ത്ത് (ബി​ഡി​ജ​ഐ​സ്), പി.​ടി.​അ​ബൂ​ബ​ക്ക​ർ (വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി), ഡോ.​നി​ളാ​ർ മു​ഹ​മ്മ​ദ് (ഐ​എം​എ), അ​ഡ്വ.​സു​നീ​ഷ് (ബാ​ർ അ​സോ​സി​യേ​ഷ​ൻ) സി​ദ്ദീ​ക്ക് ഫൈ​സി (സ​മ​സ്ത), അ​ൻ​വ​ർ ഫൈ​സി (എ​സ്ക​ഐ​സ്എ​സ്എ​ഫ്), കെ.​കെ.​എ​സ്.​ത​ങ്ങ​ൾ (കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത്) അ​ഡ്വ.​സ​ലീ​ൽ (ജ​മാ​അ​ത്ത് ഇ​സ്ലാ​മി), എ​ൻ.​ടി.​സി.​മ​ജീ​ദ് (ടെ​ക്നി​ക്ക​ൽ ഇ​ൻസ്റ്റിറ്റ്യൂഷ​ൻ), സൈ​തു​ട്ടി ഹാ​ജി (എ​സ്എം​എ​ഫ്), റി​യാ​സ് പ​ത്ത​ത്ത് (സോ​ളി​ഡാ​രി​റ്റി), യൂ​ന​സ് കി​ഴ​ക്കേ​തി​ൽ, അ​ഷ​റ​ഫ് കി​ഴി​ശ്ശേ​രി (എ​ച്ച്ആ​ർ​എ), കെ.​പി.​ഷൈ​ജ​ൽ (പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ്), മാ​ത്യു (പ്രൈ​വ​റ്റ് സ്കൂ​ൾ പ്ര​തി​നി​ധി), മു​ഹ​മ്മ​ദാ​ലി (മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ), കെ.​പി.​ഹ​രി (കിം​സ് അ​ൽ​ശി​ഫ), ഒ.​പി.​ഷ​മീ​ർ (എം​ഇ​എ​സ്), കു​റ്റീ​രി മാ​നു​പ്പ (എം​എ​സ്എ​സ്) തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത് സ്വാ​ഗ​ത​വും യൂ​ത്ത് വിം​ഗ് സെ​ക്ര​ട്ട​റി കാ​ജ മു​ഹ്യു​ദ്ദീ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.