നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി വി​ക​സ​നം: ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി സ​ർ​വ​ക​ക്ഷി സം​ഘം ച​ർ​ച്ച ന​ട​ത്തും
Sunday, September 19, 2021 12:52 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വ​ക​ക്ഷി സം​ഘം ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും. ശ​നി​യാ​ഴ്ച ചേ​ർ​ന്ന ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി(​എ​ച്ച്എം​സി) യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​​കസ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ക്ഷി സം​ഘം ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക. 2016-ൽ ​താ​ലൂ​ക്ക് ആ​ശു​പ​ത്രി മാ​റ്റി ജി​ല്ലാ ആ​ശു​പ​ത്രി​യാ​ക്കി ഉ​യ​ർ​ത്തി​യെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കും താ​ഴെ​യാ​ണ്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ക്കു​ന്ന​ത് ഇ​രു​നൂ​റ് കി​ട​ക്ക​ക​ളാ​ണ്. എ​ന്നാ​ൽ, നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ 142 കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. ഇ​പ്പോ​ൾ അ​തി​ൽ അ​റു​പ​തെ​ണ്ണം കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യു​മാ​ണ്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ജി​ല്ലാ അ​ശു​പ​ത്രി​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. വി​ക​സ​ന​പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് എ​ച്ച്എം​സി അം​ഗം പി.​ടി.​ഉ​മ്മ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ എ​ച്ച്എം​സി തീ​രു​മാ​നി​ച്ച​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ഖ പ​റ​ഞ്ഞു.
അ​തേ​സ​മ​യം കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം നി​ർ​ത്തി​വെ​ച്ച ഓ​പ്പ​റേ​ഷ​ൻ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഭാ​ഗി​ക​മാ​യി പു​ന:​സ്ഥാ​പി​ക്കും. നി​ല​വി​ൽ പ്ര​സ​വ​സം​ബ​ന്ധ​മാ​യ ഓ​പ്പ​റേ​ഷ​ൻ മാ​ത്ര​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ചെ​യ്യേ​ണ്ട ഓ​പ്പ​റേ​ഷ​നു​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പു​ന:​സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് ലെ ​സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.
ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ഡ്യൂ​ട്ടി​യു​ള്ള​തി​നാ​ലാ​ണ് ഓ​പ്പ​റേ​ഷ​ൻ മു​ട​ങ്ങി​യ​ത്. ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു​മി​ല്ല. കോ​വി​ഡ് സാ​ഹ​ച​ര്യം മാ​റി​യാ​ൽ മാ​ത്ര​മേ നി​ല​വി​ലെ ജീ​വ​ന​ക്കാ​രു​മാ​യി ഓ​പ്പ​റേ​ഷ​ന​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ൾ പൂ​ർ​വ​സ്ഥി​തി​യിലാ​ക്കാ​ൻ സാ​ധ്യ​മാ​വു എ​ന്നും ലെ ​സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.
ആ​ശു​പ​ത്രി​യി​ൽ മ​രു​ന്ന് വാ​ങ്ങാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 80 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം.​കെ.​റ​ഫീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്​മാ​യി​ൽ മൂ​ത്തേ​ടം, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൻ.​എ.​ക​രീം, സെ​റീ​ന ഹ​സീ​ബ്, ന​സീ​ബ അ​സീ​സ്, അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​ഷെ​റോ​ണ റോ​യി, കെ.​ടി.​അ​ജ്മ​ൽ, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ പി.​ടി.​ഉ​മ്മ​ർ, എ.​ഗോ​പി​നാ​ഥ്, കെ.​ടി.​കു​ഞ്ഞാ​ൻ, എം.​മു​ജീ​ബ് റ​ഹ്മാ​ൻ, കെ.​സി.​വേ​ലാ​യു​ധ​ൻ, ഇ​സ്മാ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ, കെ.​റ​ഹീം, പാ​ലൊ​ളി മ​ഹ്ബൂ​ബ്, മ​ജീ​ദ് എ​ട​ക്ക​ര, ജോ​ർ​ജ് എം.​തോ​മ​സ്,വേ​ട്ടേ​ക്കോ​ട​ൻ ഷം​സു, കൊ​ന്പ​ൻ ശം​സു​ദ്ദീ​ൻ, മാ​ത്യു​കു​ട്ടി, ബി​ജു ക​ന​കു​ന്നേ​ൽ, സ​മീ​ർ പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.