കോ​ള​നി​ക്കാ​ർ​ക്ക് സ​ഹാ​യ​വു​മാ​യി പോ​ലീ​സെ​ത്തി
Sunday, September 19, 2021 12:52 AM IST
നി​ല​ന്പൂ​ർ: നാ​യാ​ടം​പൊ​യി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ൽ സ​ഹാ​യ​വു​മാ​യി പോ​ലീ​സ് എ​ത്തി. കോ​ഴി​ക്കോ​ട,് മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി ഗ്രാ​മ​വും ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡാ​യ വാ​ളം​തോ​ടി​ൽ ഉ​ൾ​പ്പെ​ട്ട​തു​മാ​യ നാ​യാ​ടം​പൊ​യി​ൽ മു​തു​വാ​ൻ കോ​ള​നി​യി​ലാ​ണ് സ​ഹാ​യ​വു​മാ​യി പോ​ലീ​സ് എ​ത്തി​യ​ത്.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത്. 50,000 രൂ​പ​യോ​ളം ചി​ല​വ​ഴി​ച്ച് കോ​ള​നി​ക​ളി​ലെ 19 കു​ടും​ബ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ, 50 എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ, ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ഒ​രു കു​ട്ടി​ക്ക് സ്മാ​ർ​ട്ട് ഫോ​ണ്‍, ഫു​ട്ബോ​ൾ, റേ​ഡി​യോ എ​ന്നി​വ ന​ൽ​കി. നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്.​ബി​നു ഉ​പ​ക​ര​ണ​ങ്ങ​ൾ കോ​ള​നി നി​വാ​സി​ക​ൾ​ക്ക് കൈ​മാ​റി. എ​എ​സ്ഐ അ​ൻ​വ​ർ സാ​ദ​ത്ത്, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം ഗ്രീ​ഷ്മ പ്ര​വീ​ണ്‍, ന​ക്സ​ൽ വി​രു​ദ്ധ സേ​ന​യി​ലെ അം​ഗ​ങ്ങ​ൾ, ആ​ദി​വാ​സി പ്രൊ​മോ​ട്ട​ർ ഷീ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ ഉ​ൾ​വ​ന​ങ്ങ​ളി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ സ​ഹാ​യ​വു​മാ​യി പോ​ലീ​സ് എ​ത്തു​ന്നു​ണ്ട്. 2019-ൽ ​മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യ കോ​ള​നി കൂ​ടി​യാ​ണ് ഇ​ത്. ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മം, സം​ര​ക്ഷ​ണം എ​ന്നി കാ​ര്യ​ങ്ങ​ളി​ൽ വ​ലി​യ ഇ​ട​പെ​ട​ലാ​ണ് പോ​ലീ​സ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്.