വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് വൈ​ദ്യ​ർ അ​ക്കാ​ദ​മി പ​രി​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും: മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്
Sunday, September 19, 2021 12:52 AM IST
മ​ല​പ്പു​റം: വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ കൊ​ണ്ടോ​ട്ടി വൈ​ദ്യ​ർ അ​ക്കാ​ദ​മി പ​രി​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് ടൂ​റി​സം, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. മ​ഹാ​ക​വി മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വൈ​ദ്യ​ർ അ​ക്കാ​ദ​മി​യി​ലെ ഇ​ൻ​ഡോ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ഓ​പ്പ​ണ്‍ സ്റ്റേ​ജി​ന്‍റെ​യും ന​വീ​ക​ര​ണ​വും ഗ​സ്റ്റ് റൂം ​സൗ​ക​ര്യ​പ്പെ​ടു​ത്ത​ലി​നാ​യു​ള്ള സ​ഹാ​യ​വും വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ പ​രി​പാ​ടി​ക​ളി​ൽ കൊ​ണ്ടോ​ട്ടി​യെ കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും മ​ല​ബാ​ർ ലി​റ്റ​റ​റി സ​ർ​ക്യൂ​ട്ടി​ൽ കൊ​ണ്ടോ​ട്ടി​യെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ഡോ.​ഹു​സൈ​ൻ ര​ണ്ട​ത്താ​ണി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.
അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി റ​സാ​ഖ് പ​യ​ന്പ്രോ​ട്ട്, പു​ലി​ക്കോ​ട്ടി​ൽ ഹൈ​ദ​രാ​ലി, കെ.​എ.​ജ​ബാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.