ആ​യി​ഷ കൊ​ല​പാ​ത​കം; പ്ര​തി​യെ രാ​മ​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Sunday, September 19, 2021 12:52 AM IST
രാ​മ​പു​രം: രാ​മ​പു​രം ബ്ലോ​ക്കു​പ​ടി​യി​ലെ വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി മ​ന്പാ​ട് സ്വ​ദേ​ശി നി​ഷാ​ദ് അ​ലി​യെ പോ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​തി​നെ തു​ട​ർ​ന്ന് ര​ണ്ടാം​ഘ​ട്ട തെ​ളി​വെ​ടു​പ്പി​നാ​യി രാ​മ​പു​ര​ത്തെ സം​ഭ​വ​സ്ഥ​ല​ത്ത് വീ​ണ്ടും തെ​ളി​വെ​ടു​പ്പു ന​ട​ത്തി.

ക​സ്റ്റ​ഡി കാ​ലാ​വ​ധി ദി​വ​സം അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ബ്ലോ​ക്കു​പ​ടി പ​രി​സ​ര​ങ്ങ​ളി​ലും കൊ​ല​ക്ക് വേ​ണ്ടി ഉ​പ​യോ​ഗി ഗ്ലൗ​സ് വാ​ങ്ങി​യ ക​ട, മ​റ്റു​ബ​ന്ധു​വീ​ടു​ക​ൾ, യാ​ത്ര വാ​ഹ​നം നി​ർ​ത്തി​യി​ട്ട സ്ഥ​ലം, യാ​ത്ര​ചെ​യ്ത വ​ഴി​ക​ൾ, കൊ​ല ചെ​യ്ത രീ​തി​ക​ൾ എ​ല്ലാം പ്ര​തി പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​യു​ടെ നാ​ടാ​യ മ​ന്പാ​ട് ടൗ​ണി​ലെ ദോ​ഹ​സ്ക്വ​യ​ർ. ബാ​ങ്ക്, വ്യാ​പാ​ര സ്ഥാ​പ​നം, ഇ​യാ​ൾ ബൈ​ക്കി​ന്‍റെ ട​യ​ർ പ​ഞ്ച​റാ​യ​പ്പോ​ൾ ശ​രി​യാ​ക്കി​യ വ​ർ​ക്ക്ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​ൻ, ബ​ന്ധു​ക്ക​ൾ, സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രി​ൽ നി​ന്നും പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. മ​ങ്ക​ട എ​സ്ഐ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.