നി​ല​ന്പൂ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യെ ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്‍റർ ആ​യി ഉ​യ​ർ​ത്തി
Saturday, September 18, 2021 1:09 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യെ ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്‍റ​ർ ആ​യി ഉ​യ​ർ​ത്തി. സം​സ്ഥാ​ന​ത്തെ ആ​യു​ർ​വേ​ദ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച ആ​ശു​പ​ത്രി​ക​ളാ​ണ് വെ​ൽ​ന​സ് സെ​ന്‍റ​ർ ആ​ക്കി ഉ​യ​ർ​ത്തു​ന്ന​ത്.
ഇ​തി​നാ​യി ജി​ല്ല​യി​ൽ നി​ന്ന് നാ​ല് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.​അ​തി​ൽ ഒ​ന്നാ​ണ് നി​ല​ന്പൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് ആ​യു​ഷ് പ​ദ്ധ​തി​യി​ൽ നി​ന്ന് നാ​ല് ല​ക്ഷം രൂ​പ ല​ഭി​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ർ ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യും. പ​ദ്ധ​തി​യു​ടെ തു​ട​ക്കം എ​ന്ന നി​ല​യി​ൽ ഹെ​ർ​ബ​ൽ ഗാ​ർ​ഡ​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ​സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ക്കാ​ട​ൻ റ​ഹിം, ഡോ.​ജി​ജോ, ഡോ.​ക​ബീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​രി​ത​മി​ഷ​നു​മാ​യി സഹ​ക​രി​ച്ച് കൊ​ണ്ടാ​ണ് ഹെ​ർ​ബ​ൽ ഗാ​ർ​ഡ​ൻ സ്ഥാ​പി​ച്ച​ത്. ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ ഗാ​ർ​ഡ​ൻ പ​രി​ച​രി​ക്കും. യോ​ഗ​ഹാ​ൾ നി​ർ​മി​ക്കു​ക​യും യോ​ഗ ട്രെ​യി​ന​റെ നി​യ​മി​ക്കു​ക​യും ചെ​യ്യും.