സി​പി​എം പ​ഞ്ചാ​യ​ത്ത് മാ​ർ​ച്ച് ന​ട​ത്തി
Saturday, September 18, 2021 1:09 AM IST
കാ​ളി​കാ​വ്: കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​ത് ചി​റ്റ​മ്മ ന​യ​മെ​ന്നാ​രോ​പി​ച്ച് സി​പി​എം ലോ​ക്ക​ൽ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും​ ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​തി​പ​ക്ഷ​ത്തെ വാ​ർ​ഡു​ക​ളെ മാ​ത്ര​മ​ല്ല ഭ​ര​ണ​പ​ക്ഷ വാ​ർ​ഡു​ക​ളെ പോ​ലും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം കു​റ്റ​പ്പെ​ടു​ത്തി.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളി​ൽ ഭ​ര​ണ ക​ക്ഷി​യി​ൽ​പെ​ട്ട നേ​താ​ക്ക​ളു​ടെ വാ​ർ​ഡു​ക​ളി​ൽ മാ​ത്രം മൊ​ത്തം വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഏ​റി​യ ഫ​ണ്ടും ചെ​ല​വ​ഴി​ക്കു​ന്ന​താ​യും സി​പി​എം ആ​രോ​പി​ച്ചു.​പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്കു​ന്ന​തി​നും തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം എ​ൻ.​നൗ​ഷാ​ദ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഖാ​വ് കു​ഞ്ഞാ​ലി മ​ന്ദി​ര​ത്തി​ൽ നി​ന്ന് തു​ട​ങ്ങി​യ മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു.തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ​യി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗം കൊ​ല്ലാ​ര​ൻ ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​ടി.​സ​ക്ക​രി​യ്യ, ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി മാ​ന്പ്ര ശ​ഫീ​ഖ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വാ​ല​യി​ൽ മ​ജീ​ദ്, സു​ഫ്യാ​ൻ പ​ണി​ക്കൊ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി​പി​എം നേ​താ​ക്ക​ളാ​യ എം.​കെ.​ശി​ഹാ​ബ്, എ.​സി​റാ​ജ്, പി.​റി​യാ​സ് ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.