പ​രി​ശോ​ധ​ന​യി​ല്ലാ​തെ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ്: ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​യാ​രം​ഭി​ച്ചു
Saturday, September 18, 2021 1:08 AM IST
മ​ഞ്ചേ​രി: സ്ര​വ​പ​രി​ശോ​ധ​ന​യി​ല്ലാ​തെ ആ​വ​ശ്യ​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി വ​ന്ന സ്വ​കാ​ര്യ​ലാ​ബി​നെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​യാ​രം​ഭി​ച്ചു. മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍​റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ്ര​ധാ​ന ക​വാ​ട​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഫ മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഉ​ട​മ ആ​റു​വീ​ട്ടി​ൽ ജം​ഷീ​റി​ന് സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ടാ​ൻ ഡി​എം​ഒ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി.
ആ​രോ​ഗ്യ​വ​കു​പ്പ്, പോ​ലീ​സ്, ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ന​ഗ​ര​സ​ഭ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന റെ​യ്ഡി​ൽ സ്ഥാ​പ​നം നൂ​റു​ക്ക​ണ​ക്കി​ന് പേ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധ​ന​യി​ല്ലാ​തെ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി​യെ​ന്ന് ക​ണ്ടെ​ത്തി. ആ​ധാ​ർ​കാ​ർ​ഡി​ന്‍റെ കോ​പ്പി​യും 700 രൂ​പ​യും മാ​ത്രം ന​ൽ​കി​യാ​ൽ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​കും. കോ​ഴി​ക്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​ബെ​ർ​ഗ് ലാ​ബി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ന​ൽ​കു​ന്ന​ത്. സ്ഥാ​പ​നം ഈ​ടാ​ക്കു​ന്ന 700 രൂ​പ​ക്ക് ബി​ല്ല് കൊ​ടു​ക്കു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി പ​ല​രും വി​ദേ​ശ​ത്തേ​ക്ക​ട​ക്കം യാ​ത്ര ന​ട​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്നു.
റെ​യ്ഡി​ന് ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​കെ.​പി.​അ​ഫ്സ​ൽ, ജി​ല്ലാ ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഡോ.​എം.​സി.​നി​ഷി​ത്, എ ​അ​രു​ണ്‍​കു​മാ​ർ, മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​വി.​ന​ന്ദ​കു​മാ​ർ,ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലെ ജൂ​ണിയ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ന​വ്യ, ജി​ല്ലാ ലാ​ബ് ഓ​ഫീ​സ​ർ ബി.​രേ​ഖ, ക്ലാ​ർ​ക്ക് കൃ​ഷ്ണ പ്ര​സാ​ദ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​വി.​ബി​ശ്വ​ജി​ത്ത്, ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​ബ്ബ​റാം, ഡി​എ​ൽ​ടി പ്ര​മോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സൈ​ബ​ർ പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.