റെ​യി​ൽ​വേ മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു
Saturday, September 18, 2021 1:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ റൂ​ട്ടി​ലെ പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും ഈ ​റൂ​ട്ടി​ൽ കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് കേ​ന്ദ്ര റെ​യി​ൽവേ വ​കു​പ്പ് മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ്, റെ​യി​ൽ​വെ​യു​ടെ ചു​മ​ത​ല കൂ​ടി വ​ഹി​ക്കു​ന്ന സം​സ്ഥാ​ന സ്പോ​ർ​ട്സ് മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ​ക്ക് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ക​ത്ത​യ​ച്ചു.
ഇ​ക്കാ​ര്യം ജി​ല്ല​യി​ലെ എം​പി​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന റെ​യി​ൽ പാ​ത​യാ​ണ് ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ പാ​ത. കോ​വി​ഡ് രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഒ​ന്ന​ര വ​ർ​ഷം മു​ന്പ് നി​ർ​ത്തി വെ​ച്ച ഈ ​റൂ​ട്ടി​ലെ പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സ് ഇ​തു വ​രെ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല.ഹോ​സ്പി​റ്റ​ൽ ന​ഗ​ര​മാ​യ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ട രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ ഇ​തു​മൂ​ലം പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.