മ​ണ​ൽ കൂ​ന​ക​ൾ പു​ഴ​യി​ലേ​ക്ക് നി​ക്ഷേ​പി​ച്ചു
Saturday, September 18, 2021 1:08 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ​പു​ഴ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ കൂ​ട്ടി​യി​ട്ട മ​ണ​ൽ കൂ​ന​ക​ൾ റ​വ​ന്യൂ സ്ക്വാ​ഡ് പു​ഴ​യി​ലേ​ക്ക് നി​ക്ഷേ​പി​ച്ചു.​മ​ന്പാ​ട് ടൗ​ണ്‍ തോ​ണി​ക്ക​ട​വി​ൽ നി​ന്നാ​ണ് മ​ണ​ൽ കൂ​ന​ക​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പു​ഴ​യി​ലേ​ക്ക് തി​രി​കെ നി​ക്ഷേ​പി​ച്ച​ത്.​ചാ​ലി​യാ​റി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി എ​ടു​ത്ത ഇ​രു​പ​ത്തി​യ​ഞ്ച് ലോ​ഡോ​ളം മ​ണ​ലാ​ണ് പു​ഴ​ക്ക​ര​യി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന​ത്.

പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​സു​നി​ൽ രാ​ജ്, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍​റ് ജി​ൻ​സാ​ജ് ആ​ന​ങ്ങാ​ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ണ​ൽ​പു​ഴ​യി​ലേ​ക്ക് ത​ന്നെ നി​ക്ഷേ​പി​ച്ച​ത്. ക​ട​വി​ലേ​ക്കു​ള്ള റോ​ഡ് ട്ര​ഞ്ച് കീ​റി​യാ​ണ് മ​ണ​ൽ ക​ട​ത്തി​യി​രു​ന്ന​ത്.