ന​ഫീ​സ​യ്ക്കും മ​ക്ക​ൾ​ക്കും ഐ​ഡി​യ​ൽ സ്കൂ​ൾ ന​ൽ​കി​യ ത​ണ​ലി​ൽ അ​ന്തി​യു​റ​ങ്ങാം
Friday, September 17, 2021 8:17 AM IST
നി​ല​ന്പൂ​ർ: ഐ​ഡി​യ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ സു​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ ത​ണ​ലി​ൽ ന​ഫീ​സ​യും കു​ട്ടി​ക​ളും ഇ​നി അ​ന്തി​യു​റ​ങ്ങും. പ്ര​ള​യ​ത്തി​ൽ വീ​ടും വ​സ്തു​ക്ക​ളും ന​ഷ്ട​പ്പെ​ട്ട വി​ധ​വ​യാ​യ ന​ഫീ​സ​യും പ​ത്ത് വ​യ​സ് മു​ത​ൽ ഒ​ന്ന​ര വ​യ​സ് വ​രെ പ്രാ​യ​മു​ള്ള നാ​ല് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് നി​ല​ന്പൂ​ർ മു​മ്മു​ള്ളി​യി​ൽ ഐ​ഡി​യ​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്നേ​ഹവീ​ടൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ വീട് ന​ഷ്ട​പ്പെ​ട്ട നി​ല​ന്പൂ​രി​ലെ വി​ധ​വ​യാ​യ വ​സ​ന്ത കു​മാ​രി​ക്കും മു​ന്നു മ​ക്ക​ൾ​ക്കു​മാ​യി നി​ല​ന്പൂ​ർ മൈ​ലാ​ടി​യി​ൽ പു​തി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ മാ​തൃ​ക​യാ​ക്കി​യാ​ണ് ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഈ ​സ​ത്പ്ര​വൃ​ത്തി ചെ​യ്ത​ത്.
ക​ട​ക​ശേ​രി സ്വ​ദേ​ശി​ക​ളാ​യ പ്രി​യ, മ​ദി​ര​ശേ​രി സ്വ​ദേ​ശി റം​ല​ത്ത്, ത​വ​നൂ​ർ മൈ​മൂ​ന എ​ന്നി​വ​ർ​ക്കും പൊ​ന്നാ​നി സ്വ​ദേ​ശി​യും ഐ​ഡി​യ​ൽ അ​ധ്യാ​പി​ക​യാ​യി​രി​ക്കെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​മാ​യ ശ്രീ​ഷ്മ​ക്കും കു​ടും​ബ​ത്തി​നും ഐ​ഡി​യ​ൽ നേ​ര​ത്തെ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു. ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് മു​ൻ​ക​യ്യെ​ടു​ത്ത ഈ ​പ​ദ്ധ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മാ​നേ​ജ്മെ​ന്‍റും ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച എ​ട്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 700 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ൽ സ്നേ​ഹ​വീ​ടൊ​രു​ക്കി​യ​ത്. സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ല​ന്പൂ​ർ മ​മ്മൂ​ള്ളി​യി​ൽ വെ​ച്ച് ഐ​ഡി​യ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി.​കു​ഞ്ഞാ​വു ഹാ​ജി നി​ർ​വഹി​ച്ചു.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. ഐ​ഡി​യ​ൽ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി കെ.​കെ.​എ​സ്.​ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ മ​ജീ​ദ് ഐ​ഡി​യ​ൽ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ സെ​ന്തി​ൽ കു​മ​ര​ൻ, വീ​ട് നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ച അ​ഭി​ലാ​ഷ് ശ​ങ്ക​ർ, ഉ​മ​ർ പു​ന​ത്തി​ൽ, സി.​സി.​അ​നീ​ഷ് കു​മാ​ർ, അ​ബു​ബ​ക്ക​ർ മ​ദ​നി, റ​ഫീ​ഖ് മു​ഹ​മ്മ​ദ്, പി.​കെ.​ഹു​സൈ​ൻ, ഇ.​അ​ഷ്റ​ഫ്, കോ​ണ്‍​ട്രാ​ക്ട​ർ ഉ​ണ്ണീ​ൻ​കു​ട്ടി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.