ദേ​ശീ​യ സ​ബ്ജൂ​ണി​യ​ർ നെ​റ്റ്ബോ​ളി​ൽ പി.​ബി.​കാ​ർ​ത്തി​കേ​യ​നും കെ.​പി.​അ​ഭി​ജി​ത്തും
Friday, September 17, 2021 8:17 AM IST
അ​ങ്ങാ​ടി​പ്പു​റം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ നെ​ല്ലൂ​രി​ൽ 19നു ​തു​ട​ങ്ങു​ന്ന ദേ​ശീ​യ സ​ബ്ജൂ​നി​യ​ർ നെ​റ്റ്ബോ​ൾ(​ആ​ണ്‍) ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി ക​ളി​ക്കാ​ൻ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നും പ​രി​യാ​പു​രം സെ​ന്‍​റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി താ​ര​ങ്ങ​ളു​മാ​യ പി.​ബി.​കാ​ർ​ത്തി​കേ​യ​നും കെ.​പി.​അ​ഭി​ജി​ത്തും.
പ​രി​യാ​പു​രം പു​ള്ളോ​ലി​ൽ പി.​എ​സ്.​ബി​നു​വി​ന്‍റെ​യും രേ​ഷ്മ ടി.​ര​ഘു​വി​ന്‍റെ​യും മ​ക​നാ​ണ് ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ കാ​ർ​ത്തി​കേ​യ​ൻ. ചീ​ര​ട്ടാ​മ​ല ക​ണ്ണ​ത്തു​പ​റ​ന്പി​ൽ കെ.​ജ​യ​പ്ര​കാ​ശി​ന്‍റെ​യും സ​രി​ത​യു​ടെ​യും മ​ക​നാ​ണ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ജി​ത്ത്. ഇ​രു​വ​രും കേ​ര​ള ടീ​മി​നൊ​പ്പം നാ​ളെ തൃ​ശൂ​രി​ൽ നി​ന്നു യാ​ത്ര തി​രി​ക്കും. കെ.​എ​സ്.​സി​ബി, ജ​സ്റ്റി​ൻ ജോ​സ് എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ.