മ​ധു​മ​ല പൈ​പ്പ് വീ​ണ്ടും പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു; റോ​ഡ് ത​ക​ർ​ന്ന​ത് ന​ന്നാ​ക്കി​യി​ല്ല
Friday, September 17, 2021 8:17 AM IST
കാ​ളി​കാ​വ്: പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം നീ​ലാ​ഞ്ചേ​രി റോ​ഡി​ൽ മ​ധു​മ​ല പൈ​പ്പ് വീ​ണ്ടും പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു. ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്.​ആ​ദ്യ​ത​വ​ണ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് 20 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ റോ​ഡ് ത​ക​ർ​ന്ന​ത് ഇ​പ്പോ​ഴും ന​ന്നാ​ക്കി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ജ​നു​വ​രി മാ​സ​ത്തി​ലാ​ണ് ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി​യ​ത്. ​ക​ല്ല​ൻ​കു​ന്ന് ചാ​ഴി​യോ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള സ​പ്ലൈ ലൈ​നാ​ണ് പൊ​ട്ടി​യ​ത്. പ​ത്തി​ൽ താ​ഴെ ക​ണ​ക്ഷ​നു​ക​ൾ മാ​ത്ര​മാ​ണ് ഈ ​മേ​ഖ​ല​യി​ലു​ള്ള​ത്. ഒ​ര​ടി​യി​ലേ​റെ വ്യാ​സ​മു​ള്ള പൈ​പ്പി​ൽ ക​ണ​ക്ഷ​നു​ക​ൾ കു​റ​വാ​യ​തി​നാ​ൽ സ​മ്മ​ർ​ദം താ​ങ്ങാ​ൻ ക​ഴി​യാ​ത്ത​താ​ണ് പൈ​പ്പ് പൊ​ട്ടാ​ൻ കാ​ര​ണം. പൈ​പ്പ് പൊ​ട്ടി റോ​ഡ് ആ​കെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.
ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ അ​ന്പ​തി​ലേ​റെ സ്ഥ​ല​ങ്ങ​ളി​ലാ​ണ് മ​ധു​മ​ല പൈ​പ്പ് പൊ​ട്ടി​യ​ത്.
കാ​ളി​കാ​വ് വ​ണ്ടൂ​ർ റോ​ഡി​ൽ മ​ധു​മ​ല പൈ​പ്പു​പൊ​ട്ട​ൽ കാ​ര​ണം പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച മ​ധു​മ​ല പ​ദ്ധ​തി ജ​ന​ങ്ങ​ൾ​ക്ക് ശ​രി​യാം​വ​ണ്ണം വെ​ള്ളം കൊ​ടു​ക്കു​ന്നി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല റോ​ഡു​ക​ളും വ​ഴി​ക​ളും ത​ക​ർ​ത്ത് ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​യാ​സ​ങ്ങ​ൾ വ​രു​ത്തു​ക കൂ​ടി ചെ​യ്യു​ന്നു. ഖ​ജ​നാ​വി​ൽ നി​ന്ന് കോ​ടി​ക​ൾ പാ​ഴാ​ക്കു​ന്ന​തി​നാ​യി​ട്ടു​ള്ള ഒ​രു പ​ദ്ധ​തി​യാ​യി മ​ധു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി മാ​റി​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.