വ​ധ​ശ്ര​മ​കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Friday, September 17, 2021 8:17 AM IST
പെ​രു​ന്പ​ട​പ്പ്: വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പെ​രു​ന്പ​ട​പ്പ് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. പാ​ല​പ്പെ​ട്ടി അ​ന്പ​ലം ബീ​ച്ച് സ്വ​ദേ​ശി തെ​ക്കൂ​ട്ട് ആ​കി​ഫ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ അ​ഞ്ചോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ആ​കി​ഫ്. ഇ​യാ​ൾ​ക്കെ​തി​രെ ജി​ല്ലാ കോ​ട​തി​ക​ളി​ൽ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റു വാ​റ​ന്‍റുക​ൾ നി​ല​വി​ലു​ണ്ട്. അ​ക്ര​മം ന​ട​ത്തി​യ ശേ​ഷം ഹൈ​ദ​രാ​ബാ​ദി​ലും ത​മി​ഴ്നാ​ട്ടി​ലും ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി ര​ഹ​സ്യ​മാ​യി നാ​ട്ടി​ൽ എ​ത്തി​യ വി​വ​രം അറി​ഞ്ഞ പോ​ലീ​സ് പാ​ല​പ്പെ​ട്ടി​യി​ലു​ള്ള കാ​പ്പി​രി​ക്കാ​ട് വെ​ച്ച് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
ഗു​ണ്ടാ സം​ഘ​ത്ത​ല​വ​ൻ ആ​ലു​ങ്ങ​ൽ റാ​ഫി എ​ന്ന കൂ​മ​ൻ റാ​ഫി​യോ​ടൊ​പ്പം ആ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​ത്. പെ​രു​ന്പ​ട​പ്പ് എ​സ്എ​ച്ച്ഒ വി​ജി​ത്ത്, കെ.​വി​ജ​യ​ൻ, എ​സ്ഐ സു​രേ​ഷ്, എ​എ​സ്ഐ ശ്രീ​ലേ​ഷ്, സി​പി​ഒ​മാ​രാ​യ നാ​സ​ർ, അ​നീ​ഷ്, മ​ധു, ര​ഞ്ജി​ത്ത്, വി​ഷ്ണു, പ്ര​വീ​ണ്‍, നി​ധി​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.