താ​ഴേ​ത്തേ​ൽ ന​ഫീ​സ​യ്ക്ക് ഇ​നി സു​ര​ക്ഷി​തഭ​വ​ന​ത്തി​ൽ അ​ന്തി​യു​റ​ങ്ങാം
Friday, September 17, 2021 8:17 AM IST
മ​ല​പ്പു​റം: ക​ഴി​ഞ്ഞ വ​ർ​ഷം ആ​ർ​ത്ത​ല​ച്ച ക​ട​ൽ തി​ര​മാ​ല​ക​ളി​ൽ വെ​ള്ളം ക​യ​റി വീ​ട് പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട അ​ഴീ​ക്ക​ൽ ഒ​ന്നാം വാ​ർ​ഡി​ലെ മീ​ൻ​തെ​രു​വ് മ​ത്സ്യ​ഗ്രാ​മ​ത്തി​ലെ ക​ട​ൽ​തീ​ര​ത്ത് താ​മ​സി​ക്കു​ന്ന താ​ഴേ​ത്തേ​ൽ ന​ഫീ​സ​ക്ക് ഇ​നി സു​ര​ക്ഷി​ത​മാ​യി അ​ന്തി​യു​റ​ങ്ങാം.
വീ​ട് ന​ഷ്ട​പ്പെ​ട്ട ന​ഫീ​സ​യോ​ട് നി​ങ്ങ​ൾ​ക്ക് അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് ന​ൽ​കു​മെ​ന്ന് മു​ൻ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ആ ​ഉ​റ​പ്പാ​ണ് സ​ർ​ക്കാ​ർ പൊ​ന്നാ​നി​യി​ൽ പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ച്ച ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലെ 10/3 ഫ്ളാ​റ്റ് ന​ൽ​കി പാ​ലി​ക്ക​പെ​ട്ടി​രി​ക്കു​ന്ന​ത്.
ക​ട​ൽ കൂ​റ്റ​ൻ തി​ര​മാ​ല​ക​ളാ​യി ക​ര​യി​ലെ​ത്തു​ന്പോ​ൾ ക​ട​ൽ​വെ​ള്ളം ക​യ​റു​ന്ന വീ​ട്ടി​ലാ​ണ് ന​ഫീ​സ​ഉ​മ്മ​യും കു​ട്ടി​ക​ളും താ​മ​സി​ച്ചി​രു​ന്ന​ത്. ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ട്ടി​ൽ വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ന്പോ​ൾ ബ​ന്ധു വീ​ട്ടി​ൽ താ​മ​സി​ക്കും.​മ​രി​ക്കു​ന്ന​തി​ന് മു​ൻ​പെ​ങ്കി​ലും അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ട്ടി​ൽ താ​മ​സി​ക്ക​ണ​മെ​ന്ന ന​ഫീ​സ​യു​ടെ ആ​ഗ്ര​ഹ​മാ​ണ് സ​ർ​ക്കാ​ർ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്.