തെ​ങ്ങ് ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​വ​ളം വി​ത​ര​ണം ചെ​യ്തു
Thursday, September 16, 2021 12:42 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തെ​ങ്ങ്, ക​മു​ക് ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​വ​ളം, കു​മ്മാ​യം എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 24 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം വ​രു​ന്ന തെ​ങ്ങ്, ക​മു​ക്, ക​ർ​ഷ​ക​ർ​ക്കാ​ണ് ജൈ​വ​വ​ളം, കു​മ്മാ​യം എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
25 ശ​ത​മാ​ന​മാ​ണ് ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​യി ഈ​ടാ​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ബ പ​ള്ളി​ക്കു​ത്ത്, അം​ഗം ടി.​പി.​അ​റ​മു​ഖ​ൻ, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ സ​ജീ​വ്, സോ​ജ​ൻ കു​ര്യാ​ക്കോ​സ്, എ.​സ​ജി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.