ആ​രോ​ഗ്യമേ​ഖ​ല​യി​ലെ 106 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, September 16, 2021 12:42 AM IST
മ​ല​പ്പു​റം: സ​ർ​ക്കാ​രി​ന്‍റെ നൂ​റു ദി​ന ക​ർ​മപ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ 106 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30ന് ​ഓ​ണ്‍​ലൈ​നാ​യി ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും. പ്ര​സ​വ​സ​മ​യ​ത്തും പ്ര​സ​വാ​ന​ന്ത​ര​വും ഓ​രോ സ്ത്രീ​ക്കും ഉ​യ​ർ​ന്ന നി​ല​വാ​ര​വു​മു​ള​ള മാ​തൃപ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ആ​രം​ഭി​ച്ച ല​ക്ഷ്യ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി (ലേ​ബ​ർ റൂം ​ക്വാ​ളി​റ്റി ഇ​പ്രൂ​വ്മെ​ന്‍റ് പ്രോ​ഗ്രം ഇ​നി​ഷേ​റ്റീ​വ്) തി​രൂ​ർ ജി​ല്ലാ​ശു​പ​ത്രി, പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ​ശു​പ​ത്രി, മ​ല​പ്പു​റം താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ൽ ന​ട​പ്പാ​ക്കി​യ ല​ക്ഷ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി നി​ർ​വ​ഹി​ക്കും.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രൂ​ർ ജി​ല്ലാ​ശു​പ​ത്രി​യി​ൽ ര​ണ്ടു കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ​ശു​പ​ത്രി​യി​ലും ര​ണ്ടു കോ​ടി 44 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ല​പ്പു​റം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ 67 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ന​ട​ത്തി​യ​ത്.
ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പോ​രൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. 18 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​ർ​ദ്രം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പോ​രൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യി​ട്ടു​ള​ള​ത്. ജി​ല്ല​യി​ൽ സാ​ഗി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ഏ​ഴു സ​ബ്സെ​ന്‍ററു​ക​ളാ​യ കോ​ത​മു​ക്ക്, മ​ണ്ട​ൻ​മൂ​ഴി, മു​തു​വ​ല്ലൂ​ർ, ഒ​ള​മ​തി​ൽ, എ​ള​ന്പി​ലി​ക്കോ​ട്, കീ​ഴു​പ​റ​ന്പ്, പ​ര​തി​ക്കാ​ട് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഏ​ഴ് സ​ബ് സെന്‍റ​റു​ക​ളും നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ 95 ആ​യു​ഷ്മാ​ൻ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ് സെ​ന്‍റ​റു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ നി​ർ​മ​ാണോ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. ഒ​രു കോ​ടി 66 ല​ക്ഷം രൂ​പ​യാ​ണ് 95 സ​ബ്സെ​ന്‍ററു​ക​ളു​ടെ(​ആ​യു​ഷ്മാ​ൻ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​നെ​സ് സെന്‍റ​റു​ക​ളു​ടെ) ര​ണ്ടാം ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള​ള​ത്.
ഓ​രോ സ​ബ്സെ​ന്‍റ​റി​നും 1.75 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ന്ന​ത