കൊ​ടി​കു​ത്തി മ​ല​യി​ലേ​ക്കു പ്ര​വേ​ശ​ന പാ​സ് സം​വി​ധാ​ന​മാ​യി
Thursday, September 16, 2021 12:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​ടി​കു​ത്തി​മ​ല ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ൾ​ക്കു പ്ര​വേ​ശ​ന പാ​സ് സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു. ഇ​ന്ന​ലെ വ​നസം​ര​ക്ഷ​ണ സ​മി​തി​യു​ടെ മു​തി​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഇ.​കെ.ഹാ​രി​സി​ന് ന​ൽ​കി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ലാ​ൽ വി.​നാ​ഥ് ആ​ദ്യപാ​സി​ന്‍റെ വി​ൽ​പ​ന നി​ർ​വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി എ​സ്.​സ​ന​ൽ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ്് എ.​കെ.​സെ​യ്ത് മു​ഹ​മ്മ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​പി.​ഹു​സൈ​ൻ, നൗ​ഷാ​ദ്, കെ.​പി. ബ​ഷീ​ർ, സി.​കെ.​അ​ലി, കെ.​സൗ​ദ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രാ​ഥ​മി​ക​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യും കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും വ​നസം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു.