‘ക​നി​വ്’ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക: എം​എ​ൽ​എ
Thursday, September 16, 2021 12:42 AM IST
ക​ർ​ക്കി​ടാം​കു​ന്ന്: ക​നി​വ് ക​ർ​ക്കി​ടാം​കു​ന്നി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​ണെ​ന്നും പാ​ലി​യേ​റ്റീ​വ് പ്ര​സ്ഥാ​നം എ​ന്ന​തി​ലു​പ​രി ജാ​തി, മ​ത, രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ ന​ൻ​മ ല​ക്ഷ്യ​മാ​ക്കി​യു​ള്ള സേ​വ​ന​ങ്ങ​ളാ​ണ് ക​നി​വ് ന​ട​ത്തു​ന്ന​തെ​ന്നും എ​ൻ. ഷം​സു​ദീ​ൻ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​നി​വ് ക​ർ​ക്കി​ടാം​കു​ന്നി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡി​നെ​തി​രെ പ്ര​തി​രോ​ധ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ർ​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ അ​നു​മോ​ദി​ക്കു​ന്ന ക​നി​വ് സ്നേ​ഹാ​ദ​രം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യി​രു​ന്നു അ​ദ്ദേ​ഹം. ക​നി​വ് പ്ര​സി​ഡ​ന്‍റ് പി.​പി.​കെ.അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​ക്കു​ള്ള ഹോ​മി​യോ മ​രു​ന്നും വി​ത​ര​ണം ചെ​യ്തു.